Latest NewsGulf

വിദേശ ജോലിയെന്ന സ്വപ്നം; വഞ്ചിതരാകാതിരിക്കാൻ മുന്നറിയിപ്പുമായി നോര്‍ക്ക റൂട്ട്സ് രം​ഗത്ത്

ഇ--മൈഗ്രെറ്റ് വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത റിക്രൂട്ടിങ് ഏജൻസികൾ മുഖേനെ മാത്രമേ വിദേശത്തേക്ക് പോകാവൂ എന്ന് നോർക്ക റൂട്ട്സ്

റിയാദ്: മുന്നറിയിപ്പുമായി നോര്‍ക്ക റൂട്ട്സ് രം​ഗത്ത്, എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള പാസ്‌പോർട്ട് ഉടമകളായ തൊഴിലന്വേഷകർ ഇ–മൈഗ്രെറ്റ് വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത റിക്രൂട്ടിങ് ഏജൻസികൾ മുഖേനെ മാത്രമേ വിദേശത്തേക്ക് പോകാവൂ എന്ന് നോർക്ക റൂട്ട്സ് അറിയിച്ചു. സൗദിയും ഒമാനും യുഎഇയും ഉൾപ്പെടെ എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള 18 രാജ്യങ്ങളിലേക്ക് തൊഴിൽ തേടിപ്പോകുന്നവർക്ക്‌ കേന്ദ്ര സർക്കാരിന് കീഴിലുള്ള ഇ–മൈഗ്രേറ്റ് വെബ്‌സൈറ്റ് മുഖാന്തിരം തൊഴിൽ കരാർ നിർബന്ധമാണ്.

കൂടാതെ ഇത്തരത്തിൽ എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള പാസ്‌പോർട്ട് ഉടമകളായ തൊഴിലന്വേഷകർ അനധികൃത ഏജൻസികളാൽ കബളിപ്പിക്കപ്പെടാതിരിക്കാനാണ് വിദേശകാര്യ വകുപ്പിന്റെ ഇ—മൈഗ്രേറ്റ് വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത റിക്രൂട്ടിങ് ഏജൻസികൾ മുഖേനെ മാത്രമേ വിദേശ കുടിയേറ്റം നടത്താവൂ എന്ന് നോർക്ക റൂട്ട്സ് അറിയിച്ചത്. അനധികൃത റിക്രൂട്ടിങ് ഏജൻസികൾ നൽകുന്ന സന്ദർശക വിസപ്രകാരമുള്ള കുടിയേറ്റം നിർബന്ധമായും ഒഴിവാക്കണമെന്നും നോർക്ക അറിയിച്ചു.

വർഷങ്ങളായി ഇത്തരത്തിൽ അനധികൃത ഏജൻസികളാൽ കബളിപ്പിക്കപ്പെടുന്ന പലരും എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള പാസ്‌പോർട്ട് ഉടമകളാണ്. മലേഷ്യ, ഒമാൻ, ഖത്തർ, യുഎഇ, സൗദി, ബഹ്‌റൈൻ കുവൈറ്റ്, തുടങ്ങിയ എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള18 രാജ്യങ്ങളിലേക്ക് തൊഴിൽ തേടിപ്പോകുന്ന ഇസിആർ പാസ്‌പോർട്ട് ഉടമകൾക്ക് കേന്ദ്ര സർക്കാരിന് കീഴിലുള്ള ഇ-മൈഗ്രെറ്റ് വെബ്‌സൈറ്റ് മുഖാന്തിരം തൊഴിൽ കരാർ നിർബന്ധമായിരിക്കെ സന്ദർശക വിസ നൽകിയാണ് അനധികൃത ഏജൻസികൾ ഇവരെ കബളിപ്പിക്കുന്നത്.

പക്ഷേ വിദേശ തൊഴിലുടമ ഇവരുടെ സന്ദർശക വിസ തൊഴിൽവിസയാക്കി നൽകുമെങ്കിലും തൊഴിൽ കരാർ ഇ- മൈഗ്രേറ്റ് സംവിധാനം വഴി തയ്യാറാകുന്നില്ല. അതിനാൽ തൊഴിലുടമ ഇവരെ അനധികൃത കുടിയേറ്റക്കാരായി കാണുകയും വേതനമോ അർഹതപ്പെട്ട മറ്റു ആനുകൂല്യങ്ങളും ഇവർക്ക് നിഷേധിക്കപ്പെടുകയും ചെയ്യുന്നു. ഇത്തരത്തിൽ നിരവധിപേർ കബളിപ്പിക്കപ്പെട്ട സാഹചര്യത്തിലാണ് ഇസിആർ വിഭാഗത്തിൽപ്പെട്ട പാസ്‌പോർട്ട് ഉടമകൾ വിദേശ ജോലിക്കു ശ്രമിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് നോർക്ക റൂട്ട്സ് മുന്നറിയിപ്പ് നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button