Latest NewsKerala

സി.ഐ നവാസ് നാടുവിടാനുണ്ടായ സാഹചര്യം : അന്വേഷണം വേഗത്തിലാക്കണമെന്ന് നിര്‍ദേശം

കൊച്ചി: സി.ഐ നവാസ് നാടുവിടാനുണ്ടായ സാഹചര്യം, അന്വേഷണം വേഗത്തിലാക്കണമെന്ന് നിര്‍ദേശം. മേലുദ്യോഗസ്ഥനുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.എസ്. നവാസിനു നാടുവിടേണ്ടിവന്ന സംഭവമാണ് വകുപ്പുതല അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കി പെട്ടെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൊച്ചി ഡി.സി.പി: ജി. പൂങ്കുഴലി അടുത്തദിവസങ്ങളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണു സൂചന. അന്വേഷണം നടക്കുന്നതിനാല്‍ നവാസിന്റെ മട്ടാഞ്ചേരിയിലേക്കുള്ള സ്ഥലംമാറ്റം നീളും. മട്ടാഞ്ചേരി സ്റ്റേഷനില്‍ ജോലിയില്‍ പ്രവേശിക്കേണ്ടിയിരുന്ന ദിവസമാണ് നവാസിന്റെ തിരോധാനമുണ്ടായത്.

അന്വേഷണ റിപ്പോര്‍ട്ട് നല്‍കി നിയമപരമായ നടപടിയെടുത്തശേഷമേ നവാസിന്റെ സ്ഥലമാറ്റമുണ്ടാകുകയുള്ളുവെന്നും ഇതിനു പോലീസ് ആസ്ഥാനത്തുനിന്ന് ഉത്തരവുണ്ടാകണമെന്നും സിറ്റി പോലീസ് കമ്മിഷണര്‍ വിജയ് സാഖറെ പറഞ്ഞു. അതുവരെ കാത്തുനില്‍ക്കാനാണ് നവാസിനോടു നിര്‍ദേശിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button