Latest NewsIndia

പ്രിയങ്ക ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറിയെ മാറ്റി, പകരം ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ്

ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ ഐസയോടൊപ്പമായിരുന്നു സന്ദീപ് .

ന്യൂഡല്‍ഹി: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറിയെ മാറ്റി. പേഴ്‌സണൽ സെക്രട്ടറിയായിരുന്ന നീരജ് ശ്രീവാസ്തവയെ മാറ്റി പകരം മുൻ കമ്യൂണിസ്റ്റ് പ്രവർത്തകനാണ് ഇപ്പോൾ ചുമതലയേൽക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് . രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും രാഷ്ട്രീയ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുന്ന ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് സന്ദീപ് സിങിനെയാണ് പകരം നിയോഗിക്കാന്‍ പോകുന്നത്.

നിലവില്‍ രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും രാഷ്ട്രീയ ഉപദേഷ്ടാവാണ് സന്ദീപ്. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ ഐസയോടൊപ്പമായിരുന്നു സന്ദീപ് . തുടര്‍ന്നങ്ങോട്ട് ഐസയുടെ കരുത്തുറ്റ നേതാവുമായി. വിട്ടുകൊടുക്കാത്ത സ്വഭാവവും വാക്ചാതുര്യവും തീപ്പൊരി പ്രസംഗവും കൈമുതലായിരുന്ന സന്ദീപ് 2007ല്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. സന്ദീപിന്റെ നേതൃത്വത്തിൽ നൂറോളം വിദ്യാർത്ഥി നേതാക്കളാണ് അമേത്തിയിൽ രാഹുൽ ഗാന്ധിക്കായി പ്രവർത്തിച്ചത്.

ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഡിലെ ഇടത്തരം കുടുംബത്തില്‍ ജനിച്ച സന്ദീപ് അലഹബാദിലെ ബിരുദപഠനത്തിന് ശേഷമാണ് ജെഎന്‍യുവിലെത്തുന്നത്. അതെ സമയം ഉത്തർ പ്രദേശിൽ നിന്നുള്ള ഒരു ലിബറൽ നേതാവിനെ തന്നെ പ്രിയങ്ക പേഴ്സണൽ സെക്രട്ടറിയായി നിയോഗിക്കുന്നതിനു പിന്നിൽ എന്താണെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ വൃത്തങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button