Jobs & VacanciesLatest NewsEducation & Career

ഈ തസ്തികയിൽ സതേൺ റെയിൽവേയിൽ അവസരം

സതേൺ റെയിൽവേയിൽ അവസരം. എക്സിക്യൂട്ടീവ് അസിസ്റ്റന്റ്(ഇംഗ്ലിഷ്)/ഡേറ്റാ എൻട്രി ഓപ്പറേറ്റർ ആൻഡ് ഡിജിറ്റൽ ഓഫിസ് അസിസ്റ്റന്റ് ഇംഗ്ലിഷ് തസ്തികയിലേക്ക് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാം. കരാർ നിയമനമാണ്. 95 ഒഴിവുകളുണ്ട്. Z ക്ലാസ്: 18,500 രൂപ, Y ക്ലാസ്: 20,000 രൂപ, X ക്ലാസ്: 22,000 രൂപ എന്നിങ്ങനെയാണ് ശമ്പളം

500 രൂപയാണ് അപേക്ഷ ഫീസായി നൽകേണ്ടത്. സ്ക്രീനിങ് ടെസ്റ്റിന് ഹാജരാകുന്നവർക്ക് 400 രൂപ തിരികെ നൽകും. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, ന്യൂനപക്ഷ വിഭാഗക്കാർ എന്നിവർക്ക് 250 രൂപയാണ് അപേക്ഷ ഫീസ്. സ്ക്രീനിങ് ടെസ്റ്റിന് ഹാജരാകുന്നവർക്ക് 250 രൂപയും തിരികെ ലഭിക്കും.

യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾക്കും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയ്യുക
അവസാന തീയതി : ജൂൺ 30

Tags

Post Your Comments

Related Articles


Back to top button
Close
Close