Latest NewsInternational

ഡൊണാൾഡ് ട്രംപിന് ആദരമര്‍പ്പിച്ച്‌ ഇസ്രയേല്‍

ജെറുസലേം: സിറിയയില്‍ നിന്ന് പിടിച്ചെടുത്ത ഗോലാന്‍ കുന്നുകളില്‍ നിര്‍മ്മിക്കുന്ന പുതിയ ജൂത ദേശത്തിന് അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപിന്റെ പേരിട്ട് ഇസ്രയേല്‍. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതാന്യാഹുവാണ് പ്രഖ്യാപിച്ചത്. ഇസ്രായേലിന്റെയും യുഎസിന്റെയും ദേശീയ പതാകയും ട്രംപ് ഹൈറ്റ്‌സ് എന്ന പേരടങ്ങുന്ന ശിലാഫലകവും ഇവിടെ സ്ഥാപിക്കുകയുണ്ടായി. ചടങ്ങില്‍ യുഎസ് അംബാസിഡര്‍ ഡേവിഡ് ഫ്രൈഡ്മാനും പങ്കെടുത്തിരുന്നു.1967ലെ മിഡില്‍ ഈസ്റ്റ് യുദ്ധത്തിലാണ് ഗൊലാന്‍ ഇസ്രായേല്‍ പിടിച്ചെടുക്കുന്നത്. പ്രദേശത്ത് ഇസ്രായേലിന് പരമാധികാരമുണ്ടെന്ന വാദം അംഗീകരിച്ചത് യു.എസാണ്. ഇതിന്റെ ആദരവായാണ് നടപടി.

Tags

Post Your Comments


Back to top button
Close
Close