Latest NewsIndia

മസ്തിഷ്‌ക ജ്വരം പടര്‍ന്നുപടിയ്ക്കുന്നു : മരണത്തിന് തടയിടാനാകാതെ ഡോക്ടര്‍മാര്‍ : നിരവധി കുഞ്ഞുങ്ങളുടെ നില അതീവഗുരുതരം

പാറ്റ്ന; ബീഹാറില്‍ മസ്തിഷ്‌ക ജ്വരം പടര്‍ന്നുപടിയ്ക്കുന്നു . ഇപ്പോഴും നിരവധി കുഞ്ഞുങ്ങളുടെ നില അതീവഗുരുതരമായി തുടരുകയാണ്. മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 108 ആയി. ജില്ലാ അഡ്മിനിസ്ട്രെഷനാണ് മരണം 108 ആയതായി സ്ഥിരീകരിച്ചത്. 85 മരണം ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജിലും 18 മരണം കേജ്രിവാള്‍ ആശുപത്രിയിലുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

1 മുതല്‍ 10 വരെയുള്ള കുട്ടികളിലാണ് രോഗം പടര്‍ന്ന് പിടിച്ചിരിക്കുന്നത്. അതെസമയം മരണം നിയന്ത്രിക്കുന്നതില്‍ ബിഹാര്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ് എന്നാണ് പ്രതിപക്ഷ വിമര്‍ശനം.

അതിനിടെ മുസാഫര്‍പൂറില്‍ മസ്തിഷ്‌കജ്വരം പടര്‍ന്നുപിടിച്ചതില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധനും സംസ്ഥാന ആരോഗ്യമന്ത്രി മംഗള്‍ പാണ്ടേയക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുസാഫര്‍പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മസ്തിഷ്‌കജ്വരം പടര്‍ന്നുപിടിക്കുന്നതിനെ പ്രതിരോധിക്കാന്‍ ആവശ്യമായ ബോധവത്കരണം നടത്തിയില്ല എന്നാണ് കേസ്. സാമൂഹ്യ പ്രവര്‍ത്തകനായ തമന്ന ഹഷ്മിയുടെ പരാതിയിലാണ് കേസ്. രോഗം നിയന്ത്രിക്കുന്നതിന് ആവശ്യമായ ഡ്യൂട്ടി ചെയ്യുന്നതില്‍ മന്ത്രിമാര്‍ വീഴ്ചവരുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button