KeralaLatest News

ഷുഹൈബ് വധക്കേസ് ഇന്ന് കോടതിയിൽ ; സർക്കാർ അപ്പീൽ പരിഗണനയ്ക്ക്

കൊച്ചി: കണ്ണൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസ് സിബിഐയ്ക്ക് വിട്ടത് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീൽ കോടതി ഇന്ന് പരിഗണിക്കും.സുപ്രീംകോടതി അഭിഭാഷകനായ വിജയ് അൻസാരിയാണ് സർക്കാരിനായി ഹാജരാകുന്നത്.

കേസിന്‍റെ അന്വേഷണം ഒരു വർഷം മുമ്പ് സിംഗിൾ ബെഞ്ച് സിബിഐക്ക് വിട്ടിരുന്നു. അന്വേഷണം പൂർത്തിയായതാണെന്നും ഗൂഡാലോചന അടക്കം വിശദമായി അന്വേഷിച്ചതാണെന്നും കേന്ദ്ര ഏജൻസി വേണ്ടെന്നുമാണ് സംസ്ഥാന സർക്കാരിന്‍റെ നിലപാട്.

2018 ഫെബ്രുവരിയിലാണ് യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബിനെ എടയന്നൂർ തെരൂരിൽ വെട്ടിക്കൊലപ്പെടുത്തിയത്.സിപിഎം പ്രവർത്തകരാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായതാണ്.

Tags

Post Your Comments

Related Articles


Back to top button
Close
Close