Latest NewsLife StyleHealth & Fitness

പൊക്കമില്ലായ്മയാണോ പ്രശ്‌നം; എങ്കില്‍ ഈ മാര്‍ഗങ്ങള്‍ ഒന്ന് പരീക്ഷിച്ചു നോക്കൂ

മനുഷ്യ ശരീരത്തിന്റെ വളര്‍ച്ച പതിനെട്ട് വയസോടെയാണ് പൂര്‍ത്തിയാകുന്നത്. പലപ്പോഴും കുട്ടികള്‍ക്ക് പ്രായത്തിനനുസരിച്ച ഉയരമില്ലെന്ന പരാതികള്‍ മാതാപിതാക്കള്‍ പറയാറുണ്ട്. സാധാരണ ഒരാളുടെ ഉയരം എന്നു പറയുന്നത് അയാളുടെ ജനതികഘടകങ്ങളെ കൂടി ബന്ധപ്പെട്ടിരിക്കുന്ന കാര്യമാണ്.

അതേസമയം നല്ല പോഷകസമ്പന്നമായ ആഹാരം, വ്യായാമം, നല്ല ഉറക്കം എന്നിവ ശീലിക്കുക വഴി ഉയരത്തില്‍ ഒരല്‍പം കൂടി മാറ്റം വരുത്താന്‍ ഒരാള്‍ക്ക് സാധിക്കും. കൂടാതെ പിറ്റിയൂട്ടറി ഗ്രന്ഥിയിലെ വളര്‍ച്ചാ ഹോര്‍മോണുക ഉയരവും വളര്‍ച്ചയും നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു.

മരത്തിലും മറ്റും തൂങ്ങിയാടുന്നത് പലപ്പോഴും കുട്ടികള്‍ക്ക് ഒരു ശീലമാണ്. എന്നാല്‍ ഇത് വഴി ഉയരം അല്‍പം കൂടാന്‍ സാധ്യതയുണ്ടെന്നാണ് പറയുന്നത്. നട്ടെല്ലിന്റെ ബലത്തിനും ഒപ്പം നട്ടെല്ല് നിവര്‍ന്നിരിക്കാനും ഇത് ഏറെ സഹായിക്കും. അതുപോലെ തന്നെ യോഗ ശീലമാക്കുന്നത് ഉയരത്തില്‍ മാറ്റം വരാന്‍ സഹായിക്കുന്നു. യാഗയിലെ കോബ്ര പോസ്, വാരിയര്‍ പോസ്, ചില്‍ഡ് പോസ് എന്നിവ നട്ടെല്ലിന്റെ ആരോഗ്യത്തിനുള്ളതാണ്. നട്ടെല്ല് നിവരാനും തല ഉയര്‍ത്തി പിടിക്കാനും ഇതെല്ലാം സഹായിക്കും.

നമ്മള്‍ കഴിക്കുന്ന ആഹാരമാണ് നമ്മുടെ ആരോഗ്യം നിര്‍ണയിക്കുക. അതുകൊണ്ടുതന്നെ ഏറ്റവും പോഷകസമ്പന്നമായ ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കണം. പഴങ്ങള്‍, പച്ചക്കറികള്‍, കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍ എന്നിവ അടങ്ങിയ ആഹാരം കഴിക്കുക. ഇത് കുട്ടികളിലെ വളര്‍ച്ചയെ ഏറെ സഹായിക്കും. പുകവലി, മദ്യപാനം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം ഉപേക്ഷിക്കുക. ഇത് വളര്‍ച്ചാ ഹോര്‍മോണുകളെ തടസപ്പെടുത്തും.

18 വയസിനു മുമ്പ് തന്നെ ആണ്‍കുട്ടികള്‍ ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നത് വളര്‍ച്ചയെ സാരമായി ബാധിക്കുമെന്നതാണ് സത്യം. ചിട്ടയായ ദിനചര്യയിലൂടെ ഒരു പരിധിവരെ ശരീരഘടനയെ മാറ്റിയെടുക്കാമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button