Latest NewsIndia

‘എക്‌സാം വാരിയേഴ്‌സ്’ മോദിയുടെ പുസ്തകത്തിന്റെ പുതിയ പതിപ്പിനായി കാത്തിരിക്കാം;  തിരക്കിനിടയിലും മോദി ലക്ഷ്യമിടുന്നത് കുട്ടികള്‍ പരീക്ഷ ഉത്സവമാക്കാന്‍

വിദ്യാര്‍ത്ഥികളുടെ പരീക്ഷപ്പേടി മാറ്റി ഉത്സാഹഭരിതരാക്കാന്‍ പ്രധാനമന്ത്രി മോദി എഴുതിയ ‘എക്‌സാം വാരിയേഴ്‌സി’ന്റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറങ്ങുന്നു. തിരക്കുകള്‍ക്കിടയില്‍ സമയം കണ്ടെത്തി മോദി പുസ്തകത്തിന്റെ പുതിയ എഡിഷനായുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ പുസ്തകത്തിന്റെ 20 ലക്ഷം കോപ്പികളാണ് ഇതുവരെ വിറ്റുപോയത്.

മാനസികാരോഗ്യത്തെക്കുറിച്ചും കുട്ടികള്‍ ഗാഡ്ജറ്റുകള്‍ക്ക് അടിമയാകുന്നതിനെക്കുറിച്ചും പുതിയ പുസ്തകത്തില്‍ മോദി എഴുതും. ”എക്‌സാം വാരിയേഴ്‌സ്’ വളരെ മികച്ച പ്രകടനം കാഴ്ചവച്ചെന്നും ഈ വര്‍ഷാവസാനം പുസ്തകത്തിന്റെ അപ്ഡേറ്റ് ചെയ്ത പതിപ്പ് പുറത്തിറക്കുന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും ഇക്കാര്യം സ്ഥിരീകരിച്ച പെന്‍ഗ്വിന്‍ വ്യക്തമാക്കി. പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുമായി ജനുവരിയില്‍ മോദി നടത്തിയ ആശയവിനിമയത്തിലാണ് 208 പേജുള്ള പുസ്തകം അപ്ഡേറ്റ് ചെയ്യാനുള്ള ആശയം ലഭിച്ചതെന്നാണ് അറിയുന്നത്.

പരീക്ഷാ വാരിയേഴ്‌സ് 2018 ഫെബ്രുവരി 3 ന് എച്ച്ആര്‍ഡി മന്ത്രി പ്രകാശ് ജാവദേക്കറും വിദേശകാര്യ മന്ത്രി സുഷമ സ്വരാജും ചേര്‍ന്നാണ് ന്യൂഡല്‍ഹിയില്‍ പ്രകാശിപ്പിച്ചത്. പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഓഫ് ഇന്ത്യ പല ഭാഷകളിലായാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. പരീക്ഷാ പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്ന് കുട്ടികളെ പഠിപ്പിക്കുന്ന പ്രചോദനകരമാായ പുസ്തകം ഇംഗ്ലീഷിലും ഹിന്ദിയിലും പുറത്തിറങ്ങി, പിന്നീട് ഒഡിയ, തമിഴ്, ഉറുദു ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button