Latest NewsInternational

ലോ​ക​ ​പ​വ​ര്‍ ​ലി​ഫ്റ്റിം​ഗിൽ ​വെ​ങ്ക​ലമെഡല്‍ നേടി അ​മേ​രി​ക്ക​ന്‍ ​ ​മ​ല​യാ​ളി

സിയാറ്റില്‍ : സ്വീഡനിലെ ഹെല്‍സിംഗ് ബര്‍ഗില്‍ നടന്ന ഐ.പി.എഫ് വേള്‍ഡ് ക്ലാസിക് പവര്‍ ലിഫ്റ്റിംഗിൽ വെങ്കല മെഡല്‍ നേടി അ​മേ​രി​ക്ക​ന്‍ ​ ​മ​ല​യാ​ളി പെൺകുട്ടി. സിയാറ്റിനിലെ ഈസ്റ്റിലേക്ക് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായ വൃന്ദ സുഭാഷാണ് 57 കിലോഗ്രാം വിഭാഗത്തില്‍ അമേരിക്കയ്ക്ക് വേണ്ടി മെഡല്‍ നേടിയത്. ബെഞ്ച് പ്രസ് വിഭാഗത്തില്‍ 62.5 കിലോ ഉയര്‍ത്തിയാണ് വൃന്ദ വെങ്കലം നേടിയത്. 15 കാരിയായ വൃന്ദ സിയാറ്റിലില്‍ ട്വിറ്ററില്‍ എന്‍ജിനിയറായ തിരുവനന്തപുരം സ്വദേശി ഷാജന്‍ ദാസന്റെയും പന്തളം സ്വദേശിയായ രശ്മി സുഭാഷിന്റെയും മകളാണ്. പിതാവാണ് പവര്‍ ലിഫ്റ്റിംഗില്‍ പരിശീലനം നല്‍കുന്നത്.

shortlink

Post Your Comments


Back to top button