KeralaLatest NewsIndia

വർക്കലയിൽ വീടിന്റെ ഓടിളക്കി കിടപ്പുമുറിയിലെത്തിയ യുവാവ് ദേഹത്ത് പെട്രോള്‍ ഒഴിച്ചു , പെൺകുട്ടി രക്ഷപെട്ടത് തലനാരിഴയ്ക്ക്

വീടിന്റെ ഓടിളക്കി കിടപ്പുമുറിയിലെത്തിയ യുവാവ് ദേഹത്ത് പെട്രോള്‍ ഒഴിക്കുകയായിരുന്നുന്നെന്ന് യുവതി മൊഴി നല്‍കി

വര്‍ക്കല: മാവേലിക്കരയിലെ പോലീസ് ഓഫീസർ സൗമ്യ വധക്കേസിന്റെ നടുക്കം മാറുന്നതിനു മുൻപേ വീണ്ടും അതെ രീതിയിൽ കൊലപാതക ശ്രമം. വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ പെട്രോളൊഴിച്ച്‌ തീകൊളുത്തി കൊല്ലാന്‍ ആയിരുന്നു ശ്രമം. സംഭവുമായി ബന്ധപ്പെട്ട് വര്‍ക്കല വടശേരിക്കോണം ചാണയ്ക്കല്‍ ചരുവിള വീട്ടില്‍ സിനു (25) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

വീടിന്റെ ഓടിളക്കി കിടപ്പുമുറിയിലെത്തിയ യുവാവ് ദേഹത്ത് പെട്രോള്‍ ഒഴിക്കുകയായിരുന്നുന്നെന്ന് യുവതി മൊഴി നല്‍കി. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം യുവതിയുമായി പരിചയത്തിലായിരുന്ന സിനു വിവാഹാഭ്യര്‍ത്ഥ നടത്തിയിരുന്നു. എന്നാല്‍ പലതവണ വിവാഹാഭ്യര്‍ത്ഥന നടത്തിയിട്ടും യുവതി വഴങ്ങിയില്ല. ഇതിന് പിന്നാലെയാണ് ഷിനു വീടിന്റെ ഓടിളക്കി യുവതിയുടെ കിടപ്പുമുറിയില്‍ എത്തിയത്.

തന്നെ വിവാഹം കഴിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ സിനും സ്വന്തം ദേഹത്തും യുവതിയുടെ ദേഹത്തും പെട്രോള്‍ ഒഴിച്ചു. സംഭവ സമയത്തും യുവതിയും സഹോദരിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. യുവതിയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിക്കൂടിയതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button