NattuvarthaLatest News

ഘോഷയാത്രയ്ക്കിടെ യുവാവിനെ കുത്തിപരിക്കേൽപ്പിച്ചു; രണ്ടുപേർ പിടിയിൽ

മുഖത്തല ക്ഷേത്രത്തിലെ തിരുവാഭരണ ഘോഷയാത്രയ്ക്കിടെ ആയിരുന്നു സംഭവം

കൊട്ടിയം : ഘോഷയാത്രയ്ക്കിടെ യുവാവിനെ കുത്തിപരിക്കേൽപ്പിച്ചു, യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിലായി . തൃക്കോവിൽവട്ടം സ്വദേശികളായ രാജ് (25), കെവിൻ (23) എന്നിവരെയാണ് ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തത്.

ഏപ്രിൽ 17-ന് മുഖത്തല ക്ഷേത്രത്തിലെ തിരുവാഭരണ ഘോഷയാത്രയ്ക്കിടെ കൊച്ചു ഡീസന്റ് മുക്കിലായിരുന്നു സംഭവ0 നടന്നത് . പേരൂർ കൊറ്റംകര അശ്വതിയിൽ വിഷ്ണുരാജിനെയാണ് ഇവർ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.

shortlink

Post Your Comments


Back to top button