KeralaLatest NewsIndia

അറസ്റ്റൊഴിവാക്കാൻ മുന്‍കൂര്‍ ജാമ്യത്തിന് ബിനോയിയുടെ ശ്രമം

എസ്.പി മറ്റൊരു യോഗത്തില്‍ പങ്കെടുക്കുന്നതിനാല്‍ വിശദമായ ചര്‍ച്ചയ്ക്കായി ഇവര്‍ കാത്തിരിക്കുകയാണ്.

കണ്ണൂര്‍: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക ചൂഷണ പരാതിയില്‍ മുംബൈയില്‍ നിന്നുള്ള അന്വേഷണ സംഘം കണ്ണൂരിലെത്തി.ഒഷിവാര പോലീസിലെ എസ്.ഐ റാങ്കിലുള്ള രണ്ടുപേരാണ് കണ്ണൂര്‍ എസ്.പിയുമായി കൂടിക്കാഴ്ച നടത്തിയത്. എസ്.ഐമാരായ വിനായക യാദവും ദയാനന്ദ പവാറുമാണ് കണ്ണൂരില്‍ എത്തിയിരിക്കുന്നത്. എസ്.പിയുമായി ആദ്യഘട്ട ചര്‍ച്ച നടത്തി. എസ്.പി മറ്റൊരു യോഗത്തില്‍ പങ്കെടുക്കുന്നതിനാല്‍ വിശദമായ ചര്‍ച്ചയ്ക്കായി ഇവര്‍ കാത്തിരിക്കുകയാണ്.

പീഡന പരാതിയില്‍ കേസെടുത്തിട്ടുള്ള മുംബൈ ഓഷിവാര പോലീസ് നടപടി ആരംഭിച്ചതായി നേരത്തെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. മൂന്നു ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിനോയ്ക്ക് ഫോണില്‍ നിര്‍ദേശം നല്‍കിതായാണ് പുറത്തുവരുന്ന വിവരം. അതിനിടെ, അറസ്റ്റ് ഒഴിവാക്കുന്നതിനായി ബിനോയ് മുന്‍കൂര്‍ ജാമ്യത്തിനും ശ്രമം തുടങ്ങിയിട്ടുണ്ട്.യുവതിയുടെ പരാതിയില്‍ മുംബൈ പോലീസ് തെളിവ് ശേഖരണം നടത്തുകയാണ്. പരാതിക്കാരിയുടെ കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന ഡിജിറ്റല്‍ തെളിവുകളടക്കം പോലീസ് പരിശോധിക്കും.

ഓഷിവാരയിലെ സാക്ഷികളുടെ മൊഴിയെടുക്കുകയാണ് പോലീസിപ്പോള്‍. യുവതിയും ബിനോയിയും മുംബൈ താമസിച്ചിരുന്ന സ്ഥലങ്ങളില്‍ പരിശോധനയും ഇവരുമായി ബന്ധപ്പെട്ട വ്യക്തികളില്‍ നിന്നുള്ള മൊഴിയെടുപ്പും നടത്തുന്നുണ്ട്. രണ്ടു ദിവസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാകുമെന്നാണ് സൂചന.ബിനോയിയുമായുള്ള വാട്സ് ആപ്പ് സന്ദേശങ്ങളും ഇതില്‍ ഉള്‍പ്പെടും.

33കാരിയായ മുംബൈ ബീഹാര്‍ സ്വദേശിനിയാണ് ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി പോലീസില്‍ പരാതി നല്‍കിയത്. ബലാത്സംഗം, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ബിനോയ് കോടിയേരിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button