Latest NewsIndiaNews

റിവോള്‍വര്‍ അബദ്ധത്തില്‍ നിലത്ത് വീണ് വെടിപൊട്ടി കാലിന് പരിക്കേറ്റുവെന്ന് ഗോവിന്ദ:നടന്റെ മൊഴി വിശ്വസിക്കാതെ മുംബൈ പോലീസ

മുംബൈ: റിവോള്‍വര്‍ അബദ്ധത്തില്‍ നിലത്ത് വീണ് വെടിപൊട്ടി കാലിന് പരിക്കേറ്റുവെന്ന നടന്‍ ഗോവിന്ദയുടെ മൊഴി വിശ്വസിക്കാതെ മുംബൈ പോലീസ്. സംഭവത്തില്‍ മുംബൈ ക്രൈംബ്രാഞ്ചും സമാന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ബുധനാഴ്ച നടനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു, വിവിധ ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗോവിന്ദ സംഭവവുമായി ബന്ധപ്പെട്ട നല്‍കിയ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ലെന്നാണ് വിവരം.

Read Also: ഹെലന്‍ ചുഴലിക്കാറ്റ്: മരണസംഖ്യ ഉയരുന്നു

സീനിയര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ദയാ നായക്കിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം ചൊവ്വാഴ്ച ആശുപത്രിയിലെത്തി സംഭവത്തെക്കുറിച്ച് നടനുമായി സംസാരിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. തോക്ക് വീഴുകയും തുടര്‍ന്ന് പൊട്ടി ഒരു ബുള്ളറ്റ് തന്റെ കാലില്‍ കയറിയെന്നുമാണ് താരം പറയുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ തന്റെ വസതിയില്‍ സംഭവം നടക്കുമ്പോള്‍ ഗോവിന്ദ തനിച്ചായിരുന്നു.

ഗോവിന്ദയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഇതുവരെ ആരും പരാതി നല്‍കിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഗോവിന്ദയ്ക്ക് വെബ്ലി കമ്പനിയുടെ ലൈസന്‍സുള്ള റിവോള്‍വര്‍ ഉണ്ട്. പഴയ റിവോള്‍വര്‍ ലോക്ക് ചെയ്തിരുന്നില്ലെന്നും. തിങ്കളാഴ്ച രാവിലെ അത് വച്ചിരുന്ന അലമാരയില്‍ മറ്റൊരു കാര്യം തിരയുമ്പോള്‍ അത് മറിഞ്ഞ് വീണ് തോക്ക് പൊട്ടിയെന്നും. ബുള്ളറ്റ് കാലില്‍ തറച്ചുവെന്നും ഗോവിന്ദ പറയുന്നു.

ഒരു കാലത്ത് ബോളിവുഡില്‍ ഏറെ തിരക്കുണ്ടായിരുന്ന ഗോവിന്ദ ഇപ്പോള്‍ സിനിമയില്‍ സജീവമല്ല. 2019 ല്‍ പുറത്തെത്തിയ രംഗീല രാജയാണ് പുറത്തെത്തിയ അവസാന ചിത്രം. എന്നാല്‍ ടെലിവിഷന്‍ റിയാലിറ്റി ഷോകളുടെ അവതാരകനായും വിധികര്‍ത്താവായും ഗോവിന്ദ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button