Latest NewsIndia

മസ്തിഷ്ക ജ്വരം ; ബീഹാറിൽ മരിച്ച കുട്ടികളുടെ എണ്ണം 109 ആയി

മുസഫർപൂര്‍ : ബിഹാറിലെ മുസഫര്‍പുരില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 109 ആയി.300 ൽ അധികം കുട്ടികൾ നിലവിൽ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്.കുട്ടികൾ മരിച്ച സ്ഥലം വിദഗ്ധ സംഘം ഇന്ന് സന്ദർശിക്കും.

ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാത്രം 89 കുട്ടികളാണ് മരിച്ചത്. കുട്ടികൾ മരിച്ച സ്ഥലം വിദഗ്ധ സംഘം ഇന്ന് സന്ദർശിക്കും. ഇന്നലെ ശ്രീകൃഷ്ണ ആശുപത്രി സന്ദർശിക്കാനെത്തിയ മുഖ്യമന്ത്രി നിധീഷ് കുമാറിനെതിരെ നാട്ടുകാ‍ർ പ്രതിഷേധിരുന്നു. മുസഫർപൂരിലെ ആശുപത്രികളിൽ കൂടുതൽ സൗകര്യം വേണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം അഭിഭാഷകർ സുപ്രീം കോടതിയിൽ പൊതു താൽപര്യ ഹർജി നൽകി. വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിരുന്നു.

കുട്ടികള്‍ മരിക്കാനിടയായ സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു. ബിഹാർ സർക്കാരിനും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും കമ്മീഷൻ നോട്ടീസ് നൽകി. മസ്തിഷ്ക ജ്വരം ബാധിച്ച് കുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ വിശദമായ റിപ്പോർട്ട് നൽകാനാണ് നോട്ടീസിലെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button