Latest NewsIndia

കര്‍ണാടക കോൺഗ്രസ് എംഎൽഎയെ സസ്‌പെൻഡ് ചെയ്തു

പാ​ര്‍​ട്ടി​വി​രു​ദ്ധ ന​ട​പ​ടി​ക​ളു​ടെ പേ​രി​ലാ​ണ് സ​സ്പെ​ന്‍​ഷ​ന്‍.

ബം​ഗ​ളൂ​രു: കര്‍ണാടക നേതൃത്വവുമായി ഉടക്കി നില്‍ക്കുന്ന മുതിര്‍ന്ന നേതാവും എം.എല്‍.എയുമായ റോഷന്‍ ബെയ്ഗിനെ സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്. റോഷന്‍ ബെയ്ഗിനെതിരെ കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശിച്ച നടപടി എ.ഐ.സി.സി അംഗീകരിക്കുകയായിരുന്നു. പാ​ര്‍​ട്ടി​വി​രു​ദ്ധ ന​ട​പ​ടി​ക​ളു​ടെ പേ​രി​ലാ​ണ് സ​സ്പെ​ന്‍​ഷ​ന്‍. സംസ്ഥാന നേതൃത്വത്തിനെതിരെ സംസാരിച്ച റോഷന്‍ ബെയ്ഗിനെതിരെ നടപടി എടുക്കുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവു പറഞ്ഞിരുന്നു.

റോഷന്‍ ബെയ്ഗ് എ.ഐ.സി.സി അംഗവും മുതിര്‍ന്ന നേതാവും ആയതിനാല്‍ നടപടി ഹൈക്കമാന്‍ഡിനോട് സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയായിരുന്നു.ക​ര്‍​ണാ​ട​ക പി​സി​സി​യു​ടെ നി​ര്‍​ദേ​ശം എ​ഐ​സി​സി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിതരണത്തോട് ബന്ധപ്പെട്ടാണ് റോഷന്‍ ബെയ്ഗ് പാര്‍ട്ടി നേതൃത്വത്തിനെതിരെ വിമര്‍ശനമാരംഭിച്ചത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം സിദ്ധരാമയ്യ, ദിനേഷ് ഗുണ്ടുറാവു. കെ.സി വേണുഗോപാല്‍ എന്നിവര്‍ക്കെതിരെ റോഷന്‍ ബെയ്ഗ് രംഗത്തെത്തിയിരുന്നു.

കെ.സി വേണുഗോപാല്‍ ബഫൂണ്‍ ആണെന്നായിരുന്നു റോഷന്‍ ബെയ്ഗ് പറഞ്ഞത്. ‘ എന്റെ നേതാവായ രാഹുല്‍ ഗാന്ധി ജിയുടെ കാര്യമോര്‍ക്കുമ്പോള്‍ വിഷമമുണ്ട്. കെ.സി. വേണുഗോപാലിനെപ്പോലുള്ള ബഫൂണും, ധിക്കാരിയും അഹങ്കാരിയുമായ സിദ്ധരാമയ്യയും ഗുണ്ടു റാവുവിന്റെ ഫ്ളോപ്പ് ഷോയും ചേരുമ്പോള്‍ തെരഞ്ഞെടുപ്പ് ഫലം ഇത് തന്നെയായിരിക്കും’- എന്നായിരുന്നു റോഷന്‍ പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button