Latest NewsNattuvartha

വർക്ക്ഷോപ്പിൽ വൻ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടമെന്ന് വിലയിരുത്തൽ

അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേർന്നാണ് തീയണച്ചത്

വൈക്കം: വർക്ക്ഷോപ്പിൽ വൻ തീപിടുത്തം, ലൈറ്റ് ആൻഡ്‌ സൗണ്ട് വർക്ക്ഷോപ്പിൽ അഗ്നിബാധ. സാമഗ്രികൾ പൂർണമായി നശിച്ചു. കുലശേഖരമംഗലം പറക്കാട്ട് കൃഷ്ണന്റെ വർക്ക്ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. രാവിലെ 10.30-നാണ് സംഭവം.

വൈക്കത്ത് വീടിനോടുചേർന്നാണ് വർക്ക്ഷോപ്പ്. ഈസമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വർക്ക്ഷോപ്പിന് സമീപം ഉണ്ടായിരുന്ന സ്കൂട്ടറും മൂന്നു സൈക്കിളും രണ്ടു വാട്ടർ ടാങ്കും നശിച്ചു. രണ്ടര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button