Latest NewsIndia

ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങൾ ഓടിക്കാൻ എട്ടാം ക്ലാസുപോലും വേണ്ട

ഡൽഹി : ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങൾ ഓടിക്കാൻ എട്ടാം ക്ലാസുപോലും ആവശ്യമില്ല. 8–ാം ക്ലാസ് പാസാകണമെന്ന നിബന്ധന ഒഴിവാക്കുന്നു. ഇതിനു വേണ്ടി 1989 ലെ കേന്ദ്ര മോട്ടർ വാഹന നിയമം ഉടൻ ഭേദഗതി ചെയ്യുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം അറിയിച്ചു.എട്ടാം ക്ലാസ് യോഗ്യതാ വ്യവസ്ഥ ഒഴിവാക്കണമെന്നത് ഹരിയാന സർക്കാരിന്റെ ആവശ്യമായിരുന്നു. ഇത് പരിഗണിക്കുകയായിരുന്നു കേന്ദ്ര സർക്കാർ.

പുതിയ നിയമം നടപ്പിലാകുന്നതോടെ വിദ്യാഭ്യാസമില്ലാത്ത ഒട്ടനവധിപ്പേർക്ക് തൊഴിൽ ലഭിക്കും.ഹരിയാനയിലെ മേവാട്ട് മേഖലയിൽ വിദ്യാഭ്യാസ യോഗ്യതയില്ലാത്തതിനാൽ ലൈസൻസ് നിഷേധിക്കപ്പെട്ട നൂറു കണക്കിന് യുവാക്കളുടെ കാര്യം ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഈ ആവശ്യവുമായിട്ട് മുന്നോട്ട് വന്നത്.

അതേസമയം ലൈസന്‍സ് നല്‍കാനുള്ള പരീക്ഷയില്‍ ഡ്രൈവിങ് വൈദഗ്ധ്യ പരിശോധനയിൽ ഊന്നൽ നല്‍കും. ഇതോടെ ഡ്രൈവിങ് ടെസ്റ്റും ലൈസൻസ് നൽകുന്നതും കർശനമാക്കും. ഡ്രൈവർക്ക് റോഡ് ഗതാഗത ചിഹ്നങ്ങൾ, വാഹനത്തിന്‍റെ രേഖകൾ ,ലോഗ് ബുക്കുകൾ എന്നിവയുടെ കാര്യത്തിൽ അവബോധം ഉണ്ടെന്ന് അതികൃതർ ഉറപ്പുവരുത്തണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button