Latest NewsKerala

കടകംപള്ളി ശബരിമല വിശ്വാസികളോട് മാപ്പ് പറയണം: കുമ്മനം രാജശേഖരൻ

തിരുവനന്തപുരം : ശബരിമല യുവതി പ്രവേശന വിഷയത്തിൽ കേന്ദ്ര സർക്കാർ ബിൽ കൊണ്ടു വരണമെന്നാവശ്യപ്പെട്ട ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിശ്വാസികളോട് ആദ്യം മാപ്പ് പറയണമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ വ്യക്തമാക്കി.

ശബരിമല പ്രശ്നപരിഹാരത്തിനായുള്ള എൻ കെ പ്രേമചന്ദ്രന്‍റെ സ്വകാര്യ ബില്ലിന്‍റെ ഉദ്ദേശ്യം വിശ്വാസ സംരക്ഷണമാണെന്ന് കുമ്മനം പറഞ്ഞു. പക്ഷെ ബില്ലിന്മേലുള്ള കേന്ദ്ര സർക്കാർ നിലപാട് ബിജെപി പാർലമെന്‍ററി പാർട്ടി സ്വീകരിക്കും. സാധാരണ സ്വകാര്യ ബില്ലുകൾ സഭയിൽ പാസാകാറില്ല. ആചാരങ്ങളുടെ സംരക്ഷണത്തിന് നിയമം ആലോചിക്കും എന്ന് ബിജെപി വാഗ്ദാനം നല്‍കിയിരുന്നു.

കേന്ദ്രസർക്കാർ തന്നെ ബിൽ കൊണ്ടുവരണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി വ്യക്തമാക്കിയത്. ഇക്കാര്യം നേരത്തെതന്നെ ആവശ്യപ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ സ്വകാര്യ ബില്ലുകൾക്കും ഉണ്ടാകുന്ന അനുഭവം ഈ ബില്ലിനും ഉണ്ടാകും.

അതേസമയം യുവതീ പ്രവേശത്തിനെതിരെ ലോക്‌സഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കും. എന്‍. കെ. പ്രേമചന്ദ്രന്‍ എംപിയാണ് സ്വകാര്യ ബില്ലിന് അവതരണാനുമതി തേടിയത്. ബില്ലിന് വെള്ളിയാഴ്ച അവതരണാനുമതി ലഭിച്ചിട്ടുണ്ട്.ശബരിമലയില്‍ തല്‍സ്ഥിതി തുടരണമെന്നാവശ്യപ്പെട്ടാണ് സ്വകാര്യ ബില്‍. ബില്‍ എപ്പോള്‍ ചര്‍ച്ചയ്‌ക്കെടുക്കും എന്ന കാര്യം വ്യക്തമല്ല. പതിനേഴാം ലോക്‌സഭയിലെ ആദ്യ സ്വകാര്യ ബില്ലാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button