Latest NewsCarsAutomobile

വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി പ്രമുഖ ഇന്ത്യൻ കമ്പനി

പാസഞ്ചര്‍ ശ്രേണിയിലെ മുഴുവന്‍ വാഹനങ്ങളുടെയും വില വർദ്ധിപ്പിക്കാൻ ഒരുങ്ങി മഹീന്ദ്ര. പുതിയ സുരക്ഷാ ചട്ടം പ്രകാരം വാഹനങ്ങൾ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് വില വര്‍ധനവെന്നും, ജൂലായ് മുതല്‍ വില 36,000 രൂപ വരെ കൂടുമെന്നും കമ്പനി അറിയിച്ചു. എല്ലാ മോഡൽ പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന നിര്‍ദ്ദേശങ്ങള്‍

MAHINDRA LOGO

മുന്‍നിര്‍ത്തി ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, വേഗ മുന്നറിയിപ്പ് സംവിധാനം എന്നിവ നിര്‍മ്മാതാക്കള്‍ ഉറപ്പുവരുത്തണം. ജൂലായ് ഒന്നു മുതലായിരിക്കും പുതിയ സുരക്ഷാ ചട്ടം പ്രാബല്യത്തില്‍ വരിക. ഇതനുസരിച്ച് വാഹനങ്ങൾക്ക് കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍ ഘടിപ്പിക്കാനുള്ള സജീവ് ശ്രമത്തിലാണ് ഇപ്പോൾ നിര്‍മ്മാതാക്കൾ.

Tags

Post Your Comments

Related Articles


Back to top button
Close
Close