Latest NewsCricket

പാക് ടീം ആരാധകര്‍ ക്യാപ്റ്റനെ അധിക്ഷേപിക്കുന്ന വീഡിയോ പുറത്ത്

മാഞ്ചെസ്റ്റര്‍: ഇന്ത്യയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തിൽ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ നിരവധി വിമർശനങ്ങളാണ് പാക് നായകന്‍ സര്‍ഫറാസ് അഹമ്മദ് നേരിടേണ്ടിവന്നത്. ടോസ് നേടിയിട്ടും ഫീല്‍ഡിങ് തിരഞ്ഞെടുക്കാനുള്ള സര്‍ഫറാസിന്റെ തീരുമാനത്തിനെതിരേ നിരവധി പേരാണ് രംഗത്ത് വന്നത്. മൈതാനത്ത് നില്‍ക്കുന്ന സര്‍ഫറാസിനെ തടിയനെന്നു വിളിച്ച് ആരാധകര്‍ ആക്ഷേപിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഇത് കേട്ട് ഇടയ്ക്ക് താരം തിരിഞ്ഞുനോക്കുന്നുമുണ്ട്. ലോകകപ്പ് മത്സരങ്ങളില്‍ ഇന്ത്യയ്‌ക്കെതിരേ കളിച്ച ഏഴു മത്സരങ്ങളില്‍ ഏഴാമത്തെ തോല്‍വിയാണ് പാകിസ്ഥാൻ ഇത്തവണ വഴങ്ങിയത്.

https://www.facebook.com/SakhtLondaz/videos/1289139784586356/

shortlink

Related Articles

Post Your Comments

Related Articles


Back to top button