Latest NewsIndia

ഒരു ലക്ഷം മുടക്കി 2.70 കോടി നേടി; കാളകളുടെ വിളയാട്ടത്തില്‍ മികച്ച നേട്ടമുണ്ടാക്കിയ ഓഹരികൾ

മുംബൈ: അവന്തി ഫീഡ്‌സ് മാത്രമല്ല കാളകളുടെ വിളയാട്ടത്തില്‍ മികച്ച നേട്ടമുണ്ടാക്കി മറ്റു ഓഹരികളും വിപണിയിൽ കുതിപ്പ് തുടരുന്നു. ബജാജ് ഫിനാന്‍സ്, സിംഫണി തുടങ്ങിയവയാണ് അവയിൽ പ്രമുഖർ.

അവന്തി ഫീഡ്‌സിന്റെ ഓഹരി വില ബിസിനസ് തുടങ്ങുമ്പോൾ 1.30 ആയിരുന്നു. 2009 ജൂണില്‍ അവന്തിയുടെ ഓഹരിയില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്ന് 2.70 കോടി കൊയ്യാമായിരുന്നു. പത്തു വർഷം കൊണ്ട് ഈ ഓഹരി നിക്ഷേപകന് 270 ഇരട്ടി ആദായമാണ് ലഭിച്ചത്. വാര്‍ഷിക കൂട്ടുപലിശ പ്രകാരം കണക്കാക്കുകയാണെങ്കില്‍ 75 ശതമാനമാണ് നേട്ടം.

അവന്തി ഫീഡ്‌സ് ചൊവാഴ്ചയിലെ നിലവാരപ്രകാരം 335 രൂപയിലാണ് വ്യാപാരംനടത്തിയത്. ബ്രോക്കര്‍ ഹൗസുകള്‍ നല്‍കുന്ന ലക്ഷ്യവില 480 രൂപയാണ്. 2009ല്‍ ഏഴ് കോടി നഷ്ടത്തിലായിരുന്ന സ്ഥാപനം 2018ലെത്തിയപ്പോള്‍ 465 കോടി ലാഭമുണ്ടാക്കി.

ബാങ്കിതര ധനകാര്യ സ്ഥാപനമായ ബജാജ് ഫിനാന്‍സ് ആദായം നല്‍കി നിക്ഷേപകനെ ഞ്ഞെട്ടിച്ച സ്ഥാപനങ്ങളിലൊന്നാണ്. 2009 ജൂണ്‍ 14ന് ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ലഭിക്കുമായിരുന്നത് 2.33 കോടി രൂപ. വാര്‍ഷിക ആദായം 72 ശതമാനം. നിലവില്‍ 3530 നിലവാരത്തില്‍ ട്രേഡ് ചെയ്യുന്ന ബജാജ് ഫിനാന്‍സിന്റെ ലക്ഷ്യവില 4,000 രൂപയാണ്. ഉപഭോക്തൃ ഉത്പന്നമേഖലയില്‍ മികച്ച സാന്നിധ്യമുളള ബജാജ് ഫിനാന്‍സ് 34.48 മില്യണ്‍ ഫ്രഞ്ചൈസികളില്‍നിന്നായി 20.67 മില്യണാണ് വായ്പയായി കൊടുത്തിട്ടുള്ളത്.

രണ്ടുവര്‍ഷത്തിനുള്ളില്‍ 40 ശതമാനമെങ്കിലും വാര്‍ഷികാദായം നല്‍കാന്‍ ഈ ഓഹരിക്ക് കഴിയുമെന്നാണ് ബ്രോക്കിങ് ഹൗസുകള്‍ പറയുന്നത്. അതുപോലെതന്നെ നേട്ടമുണ്ടാക്കിയ സിംഫണിയിലെ നിക്ഷേപം 2.11 കോടിയുമാകുമായിരുന്നു. എയര്‍ കൂളര്‍ വിപണിയില്‍ 48 ശതമാനത്തോളം വിപണി വിഹിതമുള്ള സ്ഥാപനമാണ് സിംഫണി. ഏറ്റെടുക്കല്‍ നടത്തി മെക്‌സിക്കോ, ചൈന, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ക്കൂടി സാന്നിധ്യമുറപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. 1243 നിലവാരത്തിലാണ് ബുധാനാഴ്ച ഉച്ചയോടെ വ്യാപാരം നടന്നത്. വൈകാതെ 1530 നിലവാരത്തിലേയ്ക്ക് വില ഉയരുമെന്നാണ് നിരീക്ഷണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button