KeralaLatest News

ശശികല ടീച്ചറേ അവിടെ നില്‍ക്ക്.., പാഞ്ചാലിമേട്ടിലേക്ക് പോകാന്‍ വരട്ടെ: കേരളാ പോലീസ്; സംഘര്‍ഷാവസ്ഥ തുടരുന്നു

ഇടുക്കി: പാഞ്ചാലിമേട്ടില്‍ അനധികൃതമായി സ്ഥാപിച്ച കുരിശുകള്‍ക്കെതിരെ പ്രതിഷേധവുമായെത്തിയ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. ഹിന്ദു വൈക്യവേദി നേതാവ് കെ പി ശശികല ടീച്ചര്‍ അടക്കമുള്ളവരെ പോലീസ് തടഞ്ഞുവെച്ചിരിക്കുകയാണ്.സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു

പീരുമേട് ആര്‍ ഡി ഒ യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രവര്‍ത്തകരെ തടയാനായി എത്തിയത്. സമരപരിപാടികള്‍ക്ക് തുടക്കം കുറിക്കാന്‍ എത്തിയതാണ് ഹിന്ദു വൈക്യവേദി നേതാവ് കെ പി ശശികല ടീച്ചര്‍. പ്രവര്‍ത്തകര്‍ നാമജപം നടത്തി പ്രതിഷേധിക്കുകയാണ്. ശബരിമല പൂങ്കാവനത്തിന്റെ ഭാഗമായ ഇടുക്കി പാഞ്ചാലിമേട്ടില്‍ കുരിശുകള്‍ അനധികൃതമായി സ്ഥാപിച്ചതിനെതിരെ കഴിഞ്ഞ ദിവസവും പ്രതിഷേധം ഉയര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button