AgricultureKeralaLatest NewsNews

പീരുമേട് കാട്ടാന ആക്രമണം: കൃഷി നശിപ്പിച്ചു

പീരുമേട്: കാട്ടാനക്കൂട്ടം വീണ്ടും കൃഷി നശിപ്പിച്ചു. പീരുമേട് ടൗണിനടുത്തുള്ള ജനവാസ മേഖലയിലാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്.

അഴുത എൽപി സ്കൂളിന് സമീപത്തുള്ള വിജയകുമാർ, സിബി ആന്റണി, മോളി കുരുവിള, മോഹനൻ തുടങ്ങിയവരുടെ കൃഷികളാണ് ആനക്കൂട്ടം നാശിപ്പിച്ചത്.

തോട്ടാപ്പുര, പ്ലാക്കത്തടം കോളനി, ഗസ്റ്റ് ഹൗസ് ഭാഗം എന്നിവിടങ്ങളിൽ കാട്ടാനശല്യം രൂക്ഷമാണ്. ഈ പ്രതിസന്ധിക്ക് പരിഹാരം കാണാത്തതില്‍ കടുത്ത പ്രതിഷേധത്തിലാണ് കർഷകർ.

ആനയിറങ്ങുന്ന സ്ഥലത്ത് വനപാലകർ എത്തി പരിശോധന നടത്തി മടങ്ങുക മാത്രമാണ് ചെയ്യുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button