Latest News

അനധികൃത മത്സ്യ ബന്ധനം; നടപടിയുണ്ടാകുമെന്ന് കളക്ടർ

അനധികൃതമായ ഉപകരണങ്ങൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നത് കേരള അക്വാകൾച്ചർ ആൻഡ് ഇൻലാൻഡ് ഫിഷറീസ് ആക്ട് പ്രകാരം നിരോധിച്ചിരിക്കുന്നു

തൃശൂർ :തൃശ്ശൂരിൽ അനധികൃത മത്സ്.‍ബന്ധനം, പുഴകളും തോടുകളും അഴികളും ഉൾപ്പെടെയുളള മത്സ്യ പ്രജനന സമയങ്ങളിൽ അവയുടെ സഞ്ചാരപഥങ്ങളിൽ തടസ്സം വരുത്തി അവയെ പിടിച്ചെടുക്കുന്നതിനും അനധികൃതമായ ഉപകരണങ്ങൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നത് കേരള അക്വാകൾച്ചർ ആൻഡ് ഇൻലാൻഡ് ഫിഷറീസ് ആക്ട് പ്രകാരം നിരോധിച്ചിരിക്കുന്നു.

കൂടാതെ ആരും തന്നെ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടരുതെന്നും ഏർപ്പെടുന്ന വ്യക്തിക്ക് 15000 രൂപ വരെ പിഴയും കുറ്റം ആവർത്തിക്കുകയാണെങ്കിൽ ആറ് മാസം വരെ തടവും വിധിക്കും.

മത്സ്യബന്ധനത്തിന് ഉപയോഗിച്ച ഉപകരണങ്ങൾ പിടിച്ചെടുക്കുന്നതിനും ഇവരുടെ പേരിൽ ഫിഷറീസ്, പോലീസ്, റവന്യൂ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നടപടി സ്വീകരിക്കുന്നതുമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മത്സ്യസമ്പത്തിന്റെ സമ്പൂർണ്ണ നാശത്തിനു കാരണമാകുന്ന ഇത്തരം പ്രവർത്തികളെ കുറിച്ച് അറിവു ലഭിക്കുന്നവർ 0487-2441132 എന്ന നമ്പറിൽ അറിയിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button