Latest NewsCarsAutomobile

വരുന്നൂ…ഥാര്‍ 700, ആനന്ദ് മഹീന്ദ്രയുടെ കൈയ്യൊപ്പോടെ

മഹീന്ദ്രയുടെ പ്രിയ മോഡല്‍ ഥാറിന്റെ പുതുതലമുറ വാഹനം പുറത്തിറങ്ങാനൊരുങ്ങുകയാണ്. എന്നാല്‍ നിലവില്‍ വിപണിയിലുള്ള ഥാറിന്റെ അവസാന മോഡലിനെ അവതരിപ്പിച്ചിരിക്കുകയാണ് മഹീന്ദ്ര. ഥാര്‍ 700 എന്നാണ് ആ അഡാര്‍ വാഹനത്തിന്റെ പേര്. കമ്പനിയുടെ എഴുപതാം വാര്‍ഷികത്തെ അടയാളപ്പെടുത്തുന്ന ഈ ലിമിറ്റഡ് എഡിഷന്റെ വെറും 700 യൂണിറ്റ് വാഹനങ്ങള്‍ മാത്രമേ പുറത്തിറങ്ങുകയുള്ളു.

മഹീന്ദ്ര ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയുടെ കൈയ്യൊപ്പോടുകൂടി സ്പെഷ്യല്‍ ബാഡ്ജാണ ഥാര്‍ 700 ന്റെ മുഖ്യ ആകര്‍ഷണം. അക്വാമറൈന്‍, നാപോളി ബ്ലാക്ക് എന്നീ കളര്‍ ഓപ്ഷനുകളിലെത്തുന്ന ഥാര്‍ 700ന്റെ ഡല്‍ഹി എക്‌സ് ഷോറൂം വില 9.99 ലക്ഷം രൂപയാണ്. മഹീന്ദ്ര ഡീലര്‍ഷിപ്പുകള്‍ വഴിയും കമ്പനി വെബ്സൈറ്റ് വഴിയും പുതിയ ഥാര്‍ 700 ബുക്ക് ചെയ്യാം.

ബ്ലാക്ക് ഫിനിഷ് ഗ്രില്‍, സില്‍വര്‍ ഫിനിഷ് ബോണറ്റ്, വശങ്ങളിലും ബോണറ്റിലുമുള്ള ഡീക്കല്‍സ്, 5 സ്പോര്‍ക്ക് അലോയ് വീല്‍, ഥാര്‍ ലോഗോയോടുകൂടിയ ലെതര്‍ സീറ്റ് തുടങ്ങിയവയാണ് വാഹനത്തിന്റെ മറ്റ് പ്രത്യേകതകള്‍. എബിഎസ് (ആന്റി ലോക്കിങ് സിസ്റ്റം) സംവിധാനം സുരക്ഷ ഒരുക്കും. വാഹനത്തിന്റെ മെക്കാനിക്കല്‍ ഫീച്ചേഴ്സില്‍ മാറ്റമില്ല. 2.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഥാര്‍ 700 എഡിഷന്റെയും ഹൃദയം. 3800 ആര്‍പിഎമ്മില്‍ 105 ബിഎച്ച്പി പവറും 1800-2000 ആര്‍പിഎമ്മില്‍ 247 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്ടിക്കും. 5 സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍.

ഥാറിന്റെ സ്പെഷല്‍ എഡിഷന്‍ ഉടന്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐതിഹാസിക ബ്രാന്‍ഡായ ജീപ്പ് റാങ്ക്‌ളറിനെ ഓര്‍മ്മപ്പെടുത്തുന്ന വാഹനമാണ് പുതുതായി എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തിന്റെ പരീക്ഷണയോട്ടത്തിന്റെ ദൃശ്യങ്ങള്‍ നിരവധി തവണ പുറത്തുവന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button