NattuvarthaLatest News

വിവാഹ തട്ടിപ്പ് വീരൻ കുടുങ്ങി; പിടിയിലായത് പൊന്നാനി സ്വദേശി

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

മലപ്പുറം: വിവാഹ തട്ടിപ്പ് വീരൻ കുടുങ്ങി, പത്രപരസ്യം നല്‍കി വിവാഹത്തട്ടിപ്പ് നടത്തിയ യുവാവ് പോലീസ് പിടിയിലായി. പൊന്നാനി കുറ്റിക്കാട് സ്വദേശി പുതുവീട്ടില്‍ തന്‍സീര്‍ എന്ന തേജ (30)യാണ് വിവാഹ തട്ടിപ്പ് കേസില്‍ പോലീസിന്റെ പിടിയിലായത്. തൃശൂര്‍ സ്വദേശിനിയുമായി ബാംഗ്ലൂരില്‍ വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിച്ചതിനു ശേഷം പൊന്നാനി ബിയ്യം സ്വദേശിനിയെ വിവാഹം കഴിക്കുകയും ഒരു വര്‍ഷം ഒന്നിച്ച് താമസിക്കുകയും ചെയ്തു.

ആ ബന്ധത്തിൽ ഇയാള്‍ക്ക് ഒരു കുട്ടിയുണ്ട്. തുടര്‍ന്ന് ഈ യുവതിയെ ഒഴിവാക്കുകയും, പത്രപരസ്യം നല്‍കി ചെമ്മാട് സ്വദേശിനിയെ വിവാഹം കഴിക്കുകയും ചെയ്തു. മാസങ്ങളോളം ഒരുമിച്ചു താമസിക്കുകയും, പിന്നീട് നിയമപരമായി വിവാഹമോചനം നടത്താതെ വിദേശത്തേക്ക് മുങ്ങുകയുമായിരുന്നു. തുടര്‍ന്ന് 16 ദിവസം മുമ്പ് നാട്ടിലെത്തുകയും, പരസ്യം നല്‍കി ആറു ദിവസം മുമ്പ് കുടക് സ്വദേശിനിയെ വിവാഹം ചെയ്യുകയുമായിരുന്നു.

തന്നെ ഒഴിവാക്കി വീണ്ടും വിവാഹം ചെയ്ത വിവരമറിഞ്ഞ മുന്‍ ഭാര്യയായ ചെമ്മാട് സ്വദേശിനി പൊന്നാനി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ പൊന്നാനി എസ്.ഐ. ബേബിച്ചന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. വിശ്വാസ വഞ്ചന കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button