CricketLatest News

മുംബൈ ഇന്ത്യന്‍സ് താരത്തിന് രണ്ട് വര്‍ഷത്തെ വിലക്ക്

മുംബൈ ഇന്ത്യന്‍സ് യുവ താരം റാസിഖ് സലാമിന് രണ്ട് വര്‍ഷത്തെ വിലക്ക്. വ്യാജസർട്ടിഫിക്കറ്റ് നൽകിയതിന്റെ പേരിലാണ് വിലക്ക്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് സലാമിനെ ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ നിന്ന് പുറത്താക്കുകയാണെന്നും, 2 വര്‍ഷത്തേക്ക് ക്രിക്കറ്റില്‍ നിന്ന് വിലക്കിയെന്നും ബിസിസിഐ അറിയിച്ചത്. 20 ലക്ഷം രൂപ മുടക്കിയായിരുന്നു മുംബൈ ഇന്ത്യന്‍സ് ഇത്തവണത്തെ ഐപിഎല്‍ ലേലത്തില്‍ റാസിഖ് സലാമിനെ സ്വന്തമാക്കിയത്. ജമ്മു കാശ്മീരില്‍ നിന്നുള്ള ഈ യുവതാരം മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഐപിഎല്‍ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമാണ്.

Tags

Post Your Comments

Related Articles


Back to top button
Close
Close