Latest NewsHealth & Fitness

ഗര്‍ഭിണികള്‍ ഈ ഭക്ഷണങ്ങള്‍ കഴിച്ചോളൂ… ക്ഷീണം പമ്പ കടക്കും

 

ശാരീരികവും മാനസികവുമായ ഏറെ സങ്കീര്‍ണതകളിലൂടെ കടന്നുപോകുന്ന സമയമാണ് ഗര്‍ഭകാലം. ഭക്ഷണത്തിന്റെ കാര്യത്തിലും വ്യായാമത്തിലും എല്ലാം കൃത്യമായ ചിട്ടയും കരുതലും വേണ്ട സമയം കൂടിയാണിത്. ഗര്‍ഭാവസ്ഥയില്‍ ക്ഷീണം തോന്നുന്നത് സ്വാഭാവികമാണ്. എന്നാല്‍ എല്ലാവരിലും ഇത് ഒരുപോലെ ആയിരിക്കണമെന്നില്ല. എങ്കിലും നേരത്തേ ആരോഗ്യക്കുറവുള്ള ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഗര്‍ഭാവസ്ഥയില്‍ ക്ഷീണം ഇരട്ടിക്കാന്‍ ഇടയുണ്ട്. പോഷക സമൃദ്ധമായ ഭക്ഷണങ്ങള്‍ കഴിക്കുക വഴി ഈ ക്ഷീണത്തിന് ഒരു പരിധിവരെ പരിഹാരം കാണാന്‍ കഴിയും. ഗര്‍ഭാവസ്ഥയിലെ ക്ഷീണത്തെ അകറ്റാന്‍ സഹായിക്കുന്ന ചിലതരം ഭക്ഷണങ്ങളുണ്ട്. അവ ഡയറ്റിലുള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രമിക്കാം.

ശരീരം കൂടുതല്‍ പോഷകങ്ങള്‍ ആവശ്യപ്പെടുന്ന സമയമാണ് ഗര്‍ഭാവസ്ഥ. അതിനാല്‍ ഭക്ഷണത്തിലൂടെ തന്നെ വേണ്ട പോഷകങ്ങള്‍ ശരീരത്തിലെത്തിക്കാന്‍ പ്രത്യേകം ശ്രദ്ധ വേണം. ഇതിനായി പാലുല്‍പ്പന്നങ്ങള്‍ ധാരാളം കഴിക്കാം. കാത്സ്യം, സിങ്ക്, മഗ്‌നീഷ്യം, ഫോസ്ഫറസ്, ധാരാളം വൈറ്റമിനുകള്‍ എന്നിങ്ങനെ ശരീരത്തിന്റെ ക്ഷീണാവസ്ഥയകറ്റാന്‍ സഹായിക്കുന്ന പല ഘടകങ്ങളും പാലിലുണ്ട്.

ധാരാളം ധാന്യങ്ങളും ഭക്ഷണത്തിലുള്‍പ്പെടുത്താവുന്നതാണ്.
പരിപ്പ്, ബീന്‍സ്, ഗ്രീന്‍ പീസ്, സോയാബീന്‍സ്, പീനട്ട്സ് തുടങ്ങിയവയെല്ലാം കഴിക്കാം. ഇവയിലടങ്ങിയിരിക്കുന്ന ഫൈബര്‍, ഫോളേറ്റ്, പ്രോട്ടീന്‍, അയേണ്‍, കാത്സ്യം എന്നിവയെല്ലാം ഗര്‍ഭാവസ്ഥയില്‍ സ്ത്രീക്ക് അവശ്യം വേണ്ട ഘടകങ്ങളാണ്. ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് ധാരാളം പഴവര്‍ഗങ്ങളും കഴിക്കാം.

avocado
avocado

അവക്കാഡോ ഗര്‍ഭിണികള്‍ക്ക് കഴിക്കാന്‍ ഉത്തമമായ ഒരു ഭക്ഷണസാധനമാണ്. ഇതിലടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകള്‍ ഗര്‍ഭാവസ്ഥയില്‍ ആരോഗ്യം സംരക്ഷിക്കുന്നു. കുഞ്ഞിന്റെ ചര്‍മ്മത്തിലെയും തലച്ചോറിലെയും കോശകലകളുടെ വളര്‍ച്ചയ്ക്ക് ഇത് ഏറെ സഹായകമാണ്. ഗര്‍ഭസമയത്തുണ്ടാകുന്ന കാലുവേദന കുറയ്ക്കാനും ഇത് ഉപകാരപ്പെടുന്നു.

ബ്രൊക്കോളിയാണ് ഗര്‍ഭിണികള്‍ ക്ഷീണം മാറ്റാനായി കഴിക്കേണ്ട മറ്റൊരു ഭക്ഷണസാധനം. ഫൈബര്‍, വിവിധ വൈറ്റമിനുകള്‍, കാത്സ്യം, പൊട്ടാസ്യം, ഫോളേറ്റ്, അയേണ്‍ എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ ബ്രൊക്കോളിയിലടങ്ങിയിരിക്കുന്നു. ഗര്‍ഭിണിയുടെ പ്രതിരോധശക്തി വര്‍ധിപ്പിക്കാനും, ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും ഇത് വളരെയേറെ സഹായിക്കും. ഗര്‍ഭിണികളുടെ ആരോഗ്യത്തിന് ഏറെ സഹായകരമായ ഒന്നാണ് ബീറ്റ്‌റൂട്ട്. പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും വേദനകുറയ്ക്കാനും ഊര്‍ജ്ജം നല്‍കാനുമെല്ലാം ബീറ്റ്‌റൂട്ട് സഹായിക്കും.

beetroot
beetroot

കശുവണ്ടി, ബദാം, പിസ്ത എന്നിവയൊക്കെ ഗര്‍ഭിണികള്‍ക്ക് ക്ഷീണമകറ്റാനായി കഴിക്കാവുന്നതാണ്. എപ്പോഴും ഊര്‍ജസ്വലതയോടെ ഇരിക്കാനും, സുഖപ്രസവത്തിനുമെല്ലാം നട്ട്‌സ് കഴിക്കുന്നത് ഉത്തമമാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button