Latest NewsGulf

വേനലവധിയോടെ സജീവമാകാനൊരുങ്ങി സമ്മര്‍ക്യാമ്പുകള്‍; ഖത്തറിൽ ആഘോഷതിമിർപ്പിൽ കുട്ടികൾ

രജിസ്ട്രേഷന്‍ ഫീസ് വഴിയാണ് പ്രവേശനം

വേനലവധിയോടെ സജീവമാകാനൊരുങ്ങി സമ്മര്‍ക്യാമ്പുകള്‍, ഖത്തറില്‍ വേനല്‍കാലത്തിന് തുടക്കമായതോടെ വേനല്‍കാല ക്യാമ്പുകളും ഒരുങ്ങി. രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലും കുട്ടികള്‍ക്കായി വിവിധ തരത്തിലുള്ള വേനല്‍ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. വിവിധ പ്രായങ്ങളിലുള്ള കുട്ടികള്‍ക്കൊപ്പം ഭിന്നശേഷിയുള്ള കുട്ടികള്‍ക്കും വെവ്വേറെ ക്യാമ്പുകള്‍ ഒരുക്കിയിട്ടുണ്ട്.

ജൂലൈ മാസം മുതല്‍ ആരംഭിക്കുന്ന ക്യാമ്പുകള്‍ വേനലവധിയോടെ സജീവമാകും. പ്രവാസികളില്‍ കൂടുതല്‍ പേരും വേനലവധിക്ക് നാട്ടില്‍ പോകുമെങ്കിലുംം ഇവിടെ നില്‍ക്കുന്നവര്‍ക്ക് വിവിധങ്ങളായ ക്യാമ്പുകളില്‍ ആസ്പയര്‍ സോണ്‍ ഫൌണ്ടേഷന്‍, ഐഎഐഡി സമ്മര്‍ വര്‍ക്ഷോപ്പ്, ബിഎച്ച് ജിംനാസ്റ്റിക്സ് സമ്മര്‍ക്യാമ്പ്, എന്‍ജിനീയേഴ്സ് ഫോര്‍ കിഡ്സ്, മാമാങ്കം പെര്‍ഫോമിങ് ആര്‍ട് സെന്‍റര്‍ എന്നിവയാണ് ദോഹയിലെ പ്രധാനപ്പെട്ട വേനല്‍കാല ക്യാമ്പുകള്‍.

എന്നാൽ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി പ്രത്യേക സ്റ്റെപ്പ് ബൈ സ്റ്റെപ്പ് സെന്‍ററും ചെറിയ കുട്ടികള്‍ക്കായി കിന്‍ഡര്‍ അക്കാഡമി നഴ്സറിയും ക്യാമ്പുകളൊരുക്കിയിട്ടുണ്ട്. എല്ലായിടങ്ങളിലും രജിസ്ട്രേഷന്‍ ഫീസ് വഴിയാണ് പ്രവേശനം. ജൂലൈ ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെയാണ് സമ്മര്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button