Latest NewsInternational

ആനയുടെ മൃതദേഹം ഭക്ഷിച്ച കഴുകന്മാര്‍ കൂട്ടത്തോടെ ചത്തു; സംഭവത്തില്‍ ദുരൂഹത

ബോസ്‌വാന: വെടിയേറ്റ് ചരിഞ്ഞ കാട്ടാനകളുടെ മൃതദേഹം ഭക്ഷിച്ച അപൂര്‍വ്വയിനത്തില്‍പ്പെട്ട കഴുകന്‍മാര്‍ ചത്തൊടുങ്ങി. ആഫ്രിക്കയിലെ ബോസ് വാനയിലാണ് അപൂര്‍വ്വയിവനത്തില്‍പ്പെട്ട അഞ്ഞൂറിലധികം കഴുകന്മാരെ ചത്തനിലയില്‍ കാണപ്പെട്ടത്. വേട്ടക്കാര്‍ മയക്ക് വെടി വെച്ച് കൊന്ന മൂന്ന് ആനകളുടെ ജീര്‍ണ്ണിച്ച മൃതദേഹമായിരുന്നു കഴുകന്മാര്‍ തിന്നത്. സംഭവത്തില്‍ അപൂര്‍വ്വയിനത്തില്‍പ്പെട്ട 537 കഴുകന്‍മാരാണ് കൂട്ടത്തോടെ ചത്തൊടുങ്ങിയത്. വിഷബാധയേറ്റാണ് കഴുകന്‍മാര്‍ ചത്തതെന്ന് ബോസ്‌വാന സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

ആഫ്രിക്കന്‍ കോളനിക്ക് പടിഞ്ഞാറ് ഭാഗത്തായാണ് കഴുകന്‍മാരെ ചത്തനിലയില്‍ കണ്ടെത്തിയത്. മഞ്ഞനിറത്തലുള്ള രണ്ട് കഴുകന്‍മാര്‍, കറുപ്പും വെളുപ്പും നിറത്തിലുള്ള 468 കഴുകന്‍മാര്‍, 17 വെളുത്ത കഴുകന്‍മാര്‍, 28 പത്തിയുള്ള കഴുകന്‍മാര്‍ എന്നിവയാണ് ചത്തത്. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്റെ ചുവന്ന പട്ടികയില്‍പ്പെടുന്ന കഴുകന്‍മാരാണിവ. ഗുരുതരമായി വംശനാശ ഭീഷണി നേരിടുന്ന കഴുകന്മാരെയാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം, ആനകള്‍ വെടിവച്ച് കൊല്ലപ്പെട്ടതിനെക്കുറിച്ചോ കഴുകന്‍മാരെ ചത്ത നിലയില്‍ കണ്ടെത്തിയതിനെക്കുറിച്ചോ ബോസ്‌വാന വന്യജീവി, ദേശീയ പാര്‍ക്ക് വകുപ്പ് സര്‍ക്കാരിനെ അറിയിച്ചിരുന്നില്ലെന്നും അധികൃതര്‍ ആരോപിച്ചു. സ്ഥലത്തുനിന്ന് കണ്ടെത്തിയ കഴുകന്‍മാരുടെ സാംമ്പിളുകള്‍ പരിശോധനയ്ക്കായി ലാബില്‍ അയച്ചതായും അധികൃതര്‍ അറിയിച്ചു.

shortlink

Post Your Comments


Back to top button