Latest NewsKerala

കോടതി വിധികേട്ട് പീഡനക്കേസ് പ്രതി ബോധരഹിതനായി വീണു

കൊല്ലം: കോടതി വിധികേട്ട് പീഡനക്കേസ് പ്രതി ബോധരഹിതനായി വീണു.കൊല്ലത്തെ ഫസ്റ്റ് അഡീഷണല്‍ അഡീഷനൽ സെഷൻ (പോക്‌സോ) കോടതിയിലായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോടതി തടവു ശിക്ഷയ്ക്കു വിധിച്ചപ്പോഴാണ് പ്രതി കോടതിമുറിക്കുള്ളിൽ ബോധം കെട്ടുവീണത്.

പെൺകുട്ടിയെ ഒരു വർഷത്തോളം പീഡിപ്പിച്ചെന്ന കേസിൽ കിളികൊല്ലൂർ ചേരിയിൽ പുതുച്ചിറ വടക്കതിൽ വീട്ടിൽ ജയകുമാറിനെയാണു പോക്‌സോ നിയമ പ്രകാരം 3 വർഷം കഠിന തടവിനും 25,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്. കൊല്ലം ചൈൽഡ് വെൽഫെയർ കമ്മിറ്റിയാണ് കൊല്ലം സിറ്റി വനിതാ സെൽ സിഐയ്ക്ക് കേസ് റിപ്പോർട്ട് കൈമാറിയത്.

പ്രതി ബോധരഹിതനായതോടെ മറ്റൊരു കേസിൽ സാക്ഷിയായി വന്ന ഡോക്ടർ ഉടൻ ആവശ്യമായ ചികിത്സ നൽകുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button