KeralaCinemaMollywoodLatest NewsIndiaEntertainment

ടൊവിനോ തോമസിന് ഷൂട്ടിങ്ങിനിടെ പൊള്ളലേറ്റു

നാല് വശത്തും തീ ഉപയോഗിച്ച്‌ ചിത്രീകരിക്കുന്ന രംഗത്തിനിടയില്‍ ആയിരുന്നു ടൊവിനോയ്ക്ക് പൊള്ളലേറ്റത്.

കോഴിക്കോട്: ‘എടക്കാട് ബറ്റാലിയന്‍ 06’ എന്ന സിനിമയുടെ സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ടൊവിനോ തോമസിന് പൊള്ളലേറ്റു. പരിക്കേറ്റ നടന് ഉടന്‍ തന്നെ വൈദ്യസഹായം നല്‍കി.ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും നിസ്സാരമായ പരുക്കുകളാണ് താരത്തിന്‍റേതെന്നും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. നാല് വശത്തും തീ ഉപയോഗിച്ച്‌ ചിത്രീകരിക്കുന്ന രംഗത്തിനിടയില്‍ ആയിരുന്നു ടൊവിനോയ്ക്ക് പൊള്ളലേറ്റത്.

ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകന്‍ പറഞ്ഞെങ്കിലും വേണ്ടെന്ന് ടൊവിനോ തീരുമാനിക്കുകയായിരുന്നു. സംവിധായകന്‍ കട്ട് പറഞ്ഞെങ്കിലും സംഘട്ടനരംഗം പൂര്‍ത്തിയാക്കി പിന്‍വാങ്ങുന്നതിനിടെ നടന്‍റെ ശരീരത്തില്‍ തീ പിടിക്കുകയായിരുന്നു.

നവാഗതനായ സ്വപ്‌നേഷ് കെ. നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയന്‍ 06. കോഴിക്കോടാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button