Latest NewsNews

ബിനോയ് കോടിയേരിയെ അന്വേഷിച്ച് മുംബൈ പൊലീസ് തിരുവനന്തപുരത്ത് എത്തി : എകെജി സെന്ററിന്റെ ഭാഗമായ ഫ്‌ളാറ്റ് പരിശോധിയ്ക്കാനായില്ല : പാര്‍ട്ടിയുടെ ഫ്‌ളാറ്റെന്ന് കേരള പൊലീസ്

തിരുവനന്തപുരം: ബീഹാര്‍ സ്വദേശിനിയും ബാര്‍ ഡാന്‍സറുമായ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ ബിനോയ് കോടിയേരിയെ തേടി മുംബൈ പോലീസ് തിരുവനന്തപുരത്ത് എത്തി. എന്നാല്‍ യുവതിയുടെ കത്തില്‍ പറഞ്ഞിരിക്കുന്ന തിരുവനന്തപുരത്തെ ഫ്‌ളാറ്റ് മുംബൈ പൊലീസിന് പരിശോധിയ്ക്കാനായില്ല. എകെജി സെന്ററിന്റെ ഭാഗമായ ഫ്‌ളാറ്റ് പാര്‍ട്ടി ഫ്‌ളാറ്റാണെന്ന് കേരള പൊലീസ് പറഞ്ഞതിനെ തുടര്‍ന്ന് മുംബൈ പൊലീസിന് അവിടെ നിന്നും ഇറങ്ങേണ്ടിവന്നു. കേസില്‍ അറസ്റ്റുണ്ടാകുമെന്ന സൂചനയെ തുടര്‍ന്ന് ബിനോയ് കോടിയേരി ഒളിവിലാണ്. ബിനോയ് കോടിയേരിയുടെ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ബിനോയിയെ തേടി കണ്ണൂരിലെ വീട്ടിലും പിന്നീട് തിരുവനന്തപുരത്ത് മുടവന്‍മുകളിലുള്ള വീട്ടിലും എത്തിയെങ്കിലും കണ്ടെത്താനായില്ല.

ബിനോയ് കോടിയേരിക്കെതിരെ മുംബൈയിലെ ഓഷിവാര പോലീസ്സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. ബിനോയ്ക്കെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചതിന തുടര്‍ന്നാണ് ഇയാളെ തിരക്കി അന്വേഷണ സംഘം കണ്ണൂരിലും പിന്നാലെ തിരുവനന്തപുരത്തും എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button