Latest NewsIndia

പശ്ചിമ ബംഗാളിൽ സംഘർഷം രൂക്ഷം , രണ്ടു മരണം , നിരവധി പോലീസുകാർക്ക് പരിക്ക് : നിരോധനാജ്ഞ

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സംഘർഷം രൂക്ഷമാകുന്നു. നിരവധി പ്രവർത്തകർക്ക് അക്രമ സംഭവങ്ങളിൽ പരിക്കേറ്റിട്ടുണ്ട്. ഇതിനിടെ ഏറ്റമുട്ടലില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയിലെ ഭത്പാര മേഖലയിലായിരുന്നു സംഘര്‍ഷം. റാം ബാബു, ധരംവീര്‍ എന്നിവരാണ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

പരിക്കേറ്റ പതിനൊന്ന് പേരും പൊലീസ് ഉദ്യോഗസ്ഥരാണെന്നും സംഘര്‍ഷം നിയന്ത്രിക്കുന്നതിനിടെ ഇവരില്‍ പലര്‍ക്കും ഗുരുതര പരുക്കുകള്‍ ഏറ്റിട്ടുണ്ടെന്നുമാണ് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.

സംഘര്‍ഷത്തെ തുടര്‍ന്ന് മേഖലയില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സംഘര്‍ഷത്തിനിടെ ബോംബേറും വെടിവയ്പും അടക്കം ഉണ്ടായതായും പൊലീസും വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ നിര്‍മ്മിത ബോംബുകളും റിവോള്‍വറും അടക്കം പൊലീസ് സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button