Latest NewsKerala

കേരളത്തിൽ വരള്‍ച്ചയ്ക്ക് സാധ്യത; അണക്കെട്ടിൽ കുറഞ്ഞ ജലനിരപ്പ്

തിരുവനന്തപുരം : കേരളത്തിൽ വരള്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 41 ശതമാനം മഴ സംസ്ഥാനത്ത് കുറഞ്ഞിട്ടുണ്ട്. എല്‍നിനോ പ്രതിഭാസം, വായു ചുഴലിക്കാറ്റ് തുടങ്ങിയവ മഴ ലഭ്യതയെ പ്രതികൂലമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്പെട്ടാല്‍ ഭേദപ്പെട്ട മഴ ലഭിക്കും. എങ്കിലും കഴിഞ്ഞ വര്‍ഷത്തെയത്ര ലഭിക്കില്ല.

പ്രളയം കഴിഞ്ഞതിന്ശേഷം മണ്ണിലും അന്തരീക്ഷത്തിലും ഈര്‍പ്പം കുറഞ്ഞു. ഇത് മഴമേഘങ്ങളെ ദുര്‍ബലമാക്കി. എല്‍നിനോയുടെ ഭാഗമായി കടലിന് ചൂടേറിയത് കാലവര്‍ഷ കാറ്റിന്റെ ഗതി മാറ്റത്തിനും ശക്തി കുറയാനും കാരണമായി. ഇതോടെ കടലിലെ ന്യുനമര്‍ദ്ദം മഴയാവുന്നതിന് പകരം ചുഴലിക്കാറ്റായി.

കാലവർഷം 398.5 മില്ലിമീറ്റര്‍ ലഭിക്കേണ്ടിടത്ത് ബുധനാഴ്ചവരെ പെയ്തത് 236.3 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇത് 579.8 മില്ലിമീറ്ററായിരുന്നു. തിരുവനന്തപുരം ഒഴികെ 13 ജില്ലകളിലും മഴ കുറഞ്ഞു. ഏറ്റവും കുറവ് കാസര്‍കോട്ട്, 57ശതമാനം.ഇടുക്കി ഡാമിൽ ഏഴ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ ജലനിരപ്പാണ് ഇപ്പോഴുള്ളത്. സംഭരണശേഷിയുടെ 14.5 ശതമാനം മാത്രം. വ്യാഴാഴ്ച ജലനിരപ്പ് 2306.68 അടിയാണ്. കഴിഞ്ഞവര്‍ഷം 2343.42ആയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button