Latest NewsIndia

അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം ഇങ്ങനെ

തിരുവനന്തപുരം: അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം ഇങ്ങനെ. നമ്പര്‍ പ്ലേറ്റുകള്‍ വിതരണംചെയ്യാത്ത വാഹന ഡീലര്‍മാരുടെ വില്‍പ്പന തടയാന്‍ മോട്ടോര്‍വാഹനവകുപ്പ് തീരുമാനിച്ചു. വിറ്റ വാഹനത്തിന് ഒരാഴ്ചയ്ക്കുള്ളില്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നല്‍കാത്ത ഡീലര്‍മാരുടെ പുതിയ അപേക്ഷകള്‍ സ്വീകരിക്കില്ല. ഇവര്‍ വില്‍ക്കുന്ന പുതിയ വാഹനങ്ങള്‍ക്ക് താത്കാലിക പെര്‍മിറ്റും നല്‍കില്ല. മറ്റു സേവനങ്ങളും തടയും.

കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ നിബന്ധനപ്രകാരം അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ നിര്‍മാതാക്കളാണ് നല്‍കേണ്ടത്. വാഹനഡീലര്‍മാര്‍ വഴിയാണ് ഇവ വിതരണം ചെയ്യേണ്ടതും. എന്നാല്‍ മിക്ക ഡീലര്‍മാരും അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് അച്ചടിക്കുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടില്ല.
2019 ഏപ്രില്‍ മുതല്‍ നിര്‍മിച്ചിട്ടുള്ള വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നിര്‍ബന്ധമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button