Latest NewsKeralaIndia

ഒടുവിൽ നിപ വൈറസിന്റെ ഉറവിടം എവിടെ നിന്നാണെന്ന് കണ്ടെത്തി, സ്ഥിരീകരണവുമായി കേന്ദ്ര ആരോഗ്യമന്ത്രി

വവ്വാലുകളില്‍ നിന്നെടുത്ത 36 സാമ്പിളുകളാണ് പരിശോധന നടത്തിയതെന്നും ഡോക്ടർ ഹര്‍ഷവര്‍ദ്ധന്‍ വ്യക്തമാക്കി.

ന്യൂഡല്‍ഹി: വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം കണ്ടെത്തി. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ ലോക്‌സഭയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വവ്വാലുകളില്‍ നിന്നെടുത്ത 12 സാമ്പിളുകളിലാണ് നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. വവ്വാലുകളില്‍ നിന്നെടുത്ത 36 സാമ്പിളുകളാണ് പരിശോധന നടത്തിയതെന്നും ഡോക്ടർ ഹര്‍ഷവര്‍ദ്ധന്‍ വ്യക്തമാക്കി.

ലോക്‌സഭയില്‍ അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍ എന്നിവര്‍ക്ക് നല്‍കിയ മറുപടിയിലാണ് കേന്ദ്ര ആരോഗ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.നേരത്തെ വൈറസിന്റെ ഉറവിടം തേടി കേന്ദ്ര വൈറോളജി വിഭാഗം തൊടുപുഴയില്‍ പരിശോധന നടത്തിയിരുന്നു.പ്രദേശത്തെ വവ്വാലുകളെ പിടികൂടിയാണ് പരിശോധന നടത്തിയിരുന്നത്.

നിപ രോഗം സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയുടെ കോളേജിനും താമസ സ്ഥലത്തിനും സമീപത്തെ വവ്വാല്‍ ആവാസ കേന്ദ്രങ്ങളിലായിരുന്നു പരിശോധന നടത്തിയത്. പൂനെ നാഷ്ണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയില്‍ നിന്നും ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും വിദഗ്ധരെത്തിയായിരുന്നു പരിശോധന നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button