KeralaLatest News

ബൈക്കും വസ്ത്രങ്ങളും പുഴക്കരയില്‍, കാണാതായ യുവാവിനായി പുഴയില്‍ തെരച്ചില്‍

കോതമംഗലത്തിനടുത്ത് വടാട്ടുപാറയില്‍ നിന്ന് കാണാതായ 38 കാരനുവേണ്ടി ഇടമലയാര്‍ പുഴയില്‍ തെരച്ചില്‍. യുവാവിന്റെ ഇരുചക്ര വാഹനവും വസ്ത്രങ്ങളും പുഴക്കരയില്‍ കണ്ടതോടെയാണ് പുഴയില്‍ തെരച്ചില്‍ ഊര്‍ജിതമാക്കിയത്.

ഇടമലയാര്‍ പുഴയുടെ പലവന്‍ പടിക്ക് സമീപം വനഭാഗത്താണ് യുവാവിനായി തിരച്ചില്‍ നടത്തുന്നത്.ഇടമലയാര്‍ ജലവൈദ്യുത പദ്ധയുടെ പവ്വര്‍ ഹൗസില്‍ നിന്നും വൈദ്യുത ഉല്‍പ്പാദനത്തിന് ശേഷം തുറന്നു വിടുന്ന വെള്ളം ഒഴുകി എത്തുന്ന ഭാഗമാണിവിടം. നിരവധി അപകടങ്ങളും മരണങ്ങളും ഇവിടെ നടന്നിട്ടുണ്ട്. അപകടങ്ങള്‍ തുടര്‍ച്ചയായതോടെ പുഴയുടെ ഈ ഭാഗത്ത് ഇറങ്ങുന്നത് വനപാലകര്‍ തടസ്സപ്പെടുത്തുകയും മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

യുവാവിന്റെ ഇരുചക്ര വാഹനവും വസ്ത്രങ്ങളും പുഴക്കരയില്‍ കണ്ടതോടെ തുണ്ടം ഫോറസ്റ്റ് റേഞ്ചിലെ വനപാലകരും നാട്ടുകാരും കോതമംഗലം ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും വനപാലകരും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിവരുന്നത്. വൈദ്യുത ഉല്‍പ്പാദനം കഴിഞ്ഞ് വെള്ളം പുറത്തേക്ക് വിടുന്നതിനാല്‍ ശക്ത്തമായ അടിയൊഴുക്കാണ് പുഴയില്‍ ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button