Latest NewsInternational

ഇമോജി വില്ലനായി; ജോലിയില്‍ നിന്നും ജീവനക്കാരനെ പിരിച്ചു വിടാന്‍ കാരണം ഇതാണ്

ഇന്ന് സന്ദേശങ്ങള്‍ കൈമാറുന്നതിന് ഏറ്റവും അധികം ഉപയോഗിക്കുന്നത് ഇമോജികളാണ്. എന്ത് വികാരത്തെയും ഇമോജികളിലൂടെ നമുക്ക് പങ്കുവെക്കാന്‍ സാധിക്കുന്നു. എന്നാല്‍ മുതലാളിക്ക് ചാറ്റില്‍ തമ്പ്‌സ് അപ് ഇമോജി അയച്ചതോടെ ജോലി നഷ്ടപ്പെട്ടിരിക്കുകയാണ് ഒരു ജീവനക്കാരന്.

ഹുനാന്‍ പ്രവിശ്യയിലെ ചാങ്ഷയിലെ സ്ഥാപനത്തിന്റെ മാനേജരാണ് ജീവനക്കാരനെതിരെ ഇമോജി അയച്ചതിന് ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച ടീമിന്റെ വെചാറ്റ് ഗ്രൂപ്പിലെ ജീവനക്കാരോട് ചില മീറ്റിംഗ് രേഖകള്‍ അയയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചകള്‍ക്ക് മറുപടിയായി ജീവനക്കാരന്‍ ഒാകെ ഇമോജി അയച്ചതാണ് മുതലാളിയെ ചൊടുപ്പിച്ചത്. സൗത്ത് ചൈന മോണിംഗ് ബിടൈം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ മൈക്രോബ്ലോഗിംഗ് സൈറ്റായ വെയ്ബോയില്‍ വൈറലായി. 280 ദശലക്ഷം ആളുകളിലാണ് ഈ പോസ്റ്റ് നിമിഷങ്ങള്‍ക്കകം എത്തിയത്. നിങ്ങള്‍ക്ക് സന്ദേശം ലഭിച്ചിട്ടുണ്ടെങ്കില്‍ മറുപടി നല്‍കാന്‍ വാചകം ഉപയോഗിക്കണം. നിങ്ങള്‍ക്ക് നിയമങ്ങള്‍ അറിയില്ലേ? എന്നാണ് ജീവനക്കാരനോട് മുതലാളി ചോദിച്ചത്. തുടര്‍ന്ന് രാജിവെക്കാനും ആവശ്യപ്പെട്ടു. അതേസമയം മുതലാളിയുടെ പ്രവര്‍ത്തിയില്‍ താന്‍ ഞെട്ടിപ്പോയെന്നാണ് ജീവനക്കാരന്‍ പ്രതികരിച്ചത്. താന്‍ വര്‍ഷങ്ങളായി ഇവിടെ ജോലിചെയ്യുന്നു എന്നും ആദ്യമായാണ് തനിക്ക് ഇത്തരമൊരു അനുഭവം ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button