KeralaLatest News

സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണത്തിനെത്തിച്ച ആന്റിബയോട്ടിക്കില്‍ കുപ്പിച്ചില്ല്: കണ്ടെത്തിയത് ന്യുമോണിയ, മസ്തിഷ്‌ക ജ്വരം എന്നിവയ്ക്കുള്ള മരുന്നില്‍

2018ല്‍ വാങ്ങിയ ഈ മരുന്നിന്റെ കാലാവധി ഈ മാസം അവസാനിരിക്കെയാണ് ഇങ്ങനെ ഒരു സംഭവം

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ ന്യുമോണിയ, മസ്തിഷ്‌ക ജ്വരം തുടങ്ങിയ രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് കുത്തി വയ്ക്കുന്ന ആന്റിബയോട്ടിക്കില്‍ കുപ്പിച്ചില്ല കണ്ടെത്തി. വിതരണം ചെയ്യാനായി കൊണ്ടു വന്ന മരുന്ന് കുപ്പിയിലാണ് ചില്ല് കണ്ടെത്തിയത്. തലശ്ശേരി ജനറല്‍ ആശുപത്രി, വയനാട് നൂല്‍പ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ ഈ മരുന്ന് വിതരണത്തിനായ് എത്തിച്ചിരുന്നു.

കുത്തിവയ്ക്കുന്നതിനു മുമ്പ് മരുന്നു കുപ്പിയില്‍ എന്തോ കിലുങ്ങുന്നത് കേട്ട് നടത്തിയ പരിശോധനയിലാണ് ചില്ല് കണ്ടെത്തിയത്. വലിയ കഷ്ണം ചില്ലാണ് കുപ്പിയില്‍ ഉണ്ടായിരുന്നത്. ഉടന്‍ തന്നെ ആശുപത്രി അധികൃതര്‍ മരുന്നു വിതരണം ചെയ്ത കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. സെഫോട്ടെക്‌സൈം ഉപയോഗിക്കരുതെന്ന് കോര്‍പറേഷന്‍ എല്ലാ ആശുപത്രികള്‍ക്കും മുന്നറിയിപ്പു നല്‍കി. എന്നാല്‍ കോര്‍പറേഷന്‍ ഇതുവരെ വിവരം പുറത്തുവിട്ടിട്ടില്ല. മരുന്നു കമ്പനിയായ ജയ്പുരിലെ വിവേക് ഫാര്‍മയെ ഉദ്യോഗസ്ഥര്‍ വിവരം അറിയിച്ചു. ഈ കമ്പനിയില്‍ നിന്നു വിവിധ രോഗങ്ങള്‍ക്കുള്ള ഒട്ടേറെ മരുന്നുകള്‍ കോര്‍പറേഷന്‍ വാങ്ങുന്നുണ്ട്.

2018ല്‍ വാങ്ങിയ ഈ മരുന്നിന്റെ കാലാവധി ഈ മാസം അവസാനിരിക്കെയാണ് ഇങ്ങനെ ഒരു സംഭവം. അതേസമയം പൂര്‍ണമായും മെഷീനില്‍ നിര്‍മിക്കുന്ന മരുന്നില്‍ കുപ്പിച്ചില്ല് എങ്ങനെ വന്നുവെന്ന് അറിയില്ലെന്ന് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button