Latest NewsKerala

ശക്തമായ കാറ്റിലും മഴയിലും ഹാര്‍ബറിലെ ബോട്ടുകള്‍ ഒഴുകി തീരത്തടിഞ്ഞു

മൂന്നു മാസങ്ങള്‍ മുന്‍പ് ആരംഭിച്ച ജെട്ടിയുടെ നിര്‍മാണം അടുത്ത മഴക്കാലത്തിനു മുന്‍പെങ്കിലും പൂര്‍ത്തിയാക്കണം എന്നാണ് തൊഴിലാളികളുടെ ആവശ്യം

കോഴിക്കോട്: പുതിയാപ്പ ഹാര്‍ബറിലെ ബോട്ടുകള്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഒഴുകി തീരത്തടിഞ്ഞു. പത്തോളം ബോട്ടുകളാണ് ശക്തമായ കാറ്റില്‍ തീരത്തടിഞ്ഞത്. ട്രാേളിംഗ് നിരോധനം ഉള്ളതിനാല്‍ തീരത്ത് നങ്കുരമിട്ടിരിക്കുകയായിരുന്ന ബോട്ടുകള്‍ കാറ്റില്‍ നിയന്ത്രണം വിട്ട് തീരത്ത്‌ ഒഴുകിയെത്തുകയായിരുന്നു.

ബോട്ടുകളുടെ എണ്ണം കൂടിയാതും കെട്ടിയിടാന്‍ സ്ഥലം ഇല്ലാത്തതുമാണ് അപകടത്തിന് കാരണം. ചില ബോട്ടിന്റെ വശങ്ങള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. മറ്റുള്ള ബോട്ടുകളുടെ അടിഭാഗത്തും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് കണക്കാക്കപ്പെടുന്നത്. മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ബന്ധപ്പെട്ട അധികൃതര്‍ പോലും ശ്രമിക്കുന്നില്ലെന്നാണ് തൊഴിലാളികളുടെ വാദം.

ഇതിനു മുന്‍പും സമാനമായ സാഹചര്യത്തില്‍ ബോട്ടുകള്‍ ഒഴുകി പോയി ലക്ഷങ്ങളുടെ നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. മൂന്നു മാസങ്ങള്‍ മുന്‍പ് ആരംഭിച്ച ജെട്ടിയുടെ നിര്‍മാണം അടുത്ത മഴക്കാലത്തിനു മുന്‍പെങ്കിലും പൂര്‍ത്തിയാക്കണം എന്നാണ് തൊഴിലാളികളുടെ ആവശ്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button