Latest NewsIndia

ഒരു സീറ്റില്‍ ബി.ജെ.പിയെ പിന്തുണയ്ക്കും; രാജ്യസഭയിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെഡി

ഭുവനേശ്വര്‍ : ഒഡിഷയിലെ രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി അശ്വനി വൈഷ്ണവിനെ പിന്തുണയ്ക്കുമെന്ന് ബിജെഡി. ഐ.എ.എസ് ഓഫിസറും മുന്‍പ്രധാനമന്ത്രി എ.ബി വാജ്‌പേയിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ഇദ്ദേഹം.
മൂന്ന് സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. ബി.ജെ.ഡി അധ്യക്ഷനും ഒഡീഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായിക്കാണ് സ്ഥാനാര്‍ഥിത്വ പ്രഖ്യാപനം നടത്തിയത്.

ബി.ജെ.ഡി ഐ.ടി വിങ് തലവന്‍ ഡോ. അമര്‍ പട്‌നായിക്ക്, പാര്‍ട്ടി വക്താവും ന്യൂനപക്ഷകാര്യ സെക്രട്ടറിയുമായ ഡോ. സസ്മിത് പത്ര എന്നിവരാണ് രണ്ട് സ്ഥാനാര്‍ത്ഥികള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി.ജെ.പി ദേശീയ അധ്യക്ഷനുമായ അമിത് ഷാ എന്നിവരുമായുള്ള ചര്‍ച്ചയെ തുടര്‍ന്നാണ് ബി.ജെ.പി യുടെ സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കുന്നതെന്നും ബി.ജെ .ഡി യുടെ പ്രസ്താവനയില്‍ പറയുന്നു . ജൂലായ് അഞ്ചിനാണ് തെരഞ്ഞെടുപ്പ്. അച്യുത സാമന്ത, പ്രതാപ് കേസരി, സൗമ്യ രജ്ഞന്‍ പട്‌നായിക് എന്നിവര്‍ ലോക്‌സഭയില്‍ മത്സരിച്ച് വിജയിച്ചവരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button