KeralaLatest News

പിഴ ഈടാക്കിയതിന് അരിശം തീര്‍ക്കുന്നത് യാത്രക്കാരോട്; സംസ്ഥാനാന്തര ബസുകളുടെ പുതിയ തന്ത്രം ഇങ്ങനെ

തിരുവനന്തപുരം : സര്‍ക്കാര്‍ പിഴ ഈടാക്കുന്നതിന് അന്തര്‍ സംസ്ഥാന ബസ് കലിതീര്‍ക്കുന്നത് യാത്രക്കാരോട്. ഓപ്പറേഷന്‍സ് നൈറ്റ് റൈഡേഴ്‌സിലൂടെ സര്‍ക്കാര്‍ പിഴ ചുമത്തിയതിന്റെ അരിശം തീര്‍ക്കാനായാണ് യാത്രക്കാരില്‍  നിന്നും ഇവര്‍ അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്.

സംഭവത്തിനു മുന്‍പ് തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് 1260 രൂപയായിരുന്ന ടിക്കറ്റ് നിരക്ക് 1470 ആയി ഉയര്‍ന്നു. 200 മുതല്‍ 300 രൂപയുടെ വര്‍ധനയാണ് ടിക്കറ്റുകളിലുണ്ടായത്. പിഴ ചുമത്തിയ തുക യാത്രക്കാരില്‍ നിന്നു പിഴിയാനാണ് ബസ് ഉടമകളുടെ സംഘടനകള്‍ ഇടപെട്ടു നിരക്ക് ഏകീകരിച്ചതെന്നാണ് ആക്ഷേപം.

തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് 1050 രൂപ മുതല്‍ ലഭിച്ചിരുന്ന ടിക്കറ്റ് ഈ സംഭവത്തിനു ശേഷം 1320 ആയി. സംസ്ഥാനത്തിനകത്തുള്ള സര്‍വീസുകളില്‍ ഒരു സീറ്റിന് 50 രൂപയെന്ന നിരക്കില്‍ വര്‍ധനയുണ്ടായി. കണ്ണൂരിലേക്ക് 700 രൂപയായിരുന്നത് ഇപ്പോള്‍ 750 രൂപയായി ഉയര്‍ന്നു.

കോഴിക്കോട്ടേക്കുള്ള ടിക്കറ്റ് 580ല്‍ നിന്ന് 630 ആയി. സുരേഷ് കല്ലട ബസിലെ യാത്രക്കാരായ യുവാക്കളെ ജീവനക്കാര്‍ ബസിനുള്ളില്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തിനു ശേഷമാണ് ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് എന്ന പരിശോധാന മോട്ടോര്‍വാഹനവകുപ്പ് ആരംഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button