KeralaLatest News

ബലാത്സംഗ കേസില്‍ പ്രതിചേർത്തു ; പതിമൂന്നുകാരന്‍ ജീവനൊടുക്കാൻ ശ്രമിച്ചു

ഹരിയാന: ബലാത്സംഗ കേസില്‍ പ്രതിചേർത്തതിൽ മനംനൊന്ത് പതിമൂന്നുകാരന്‍ ജീവനൊടുക്കാൻ ശ്രമിച്ചു. ഹരിയാനയിലെ ബതിന്ദ ജില്ലയിലെ സങ്കതിലാണ് സംഭവം. വിഷം കഴിച്ച്‌ ഗുരുതരാവസ്ഥയിലായ കുട്ടിയെ ദബ്‌വാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്തുവെന്ന കേസിലാണ് ആൺകുട്ടിയുടെ പ്രതി ചേർത്തത്.എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കുട്ടി. വ്യാഴാഴ്ച ക്ലാസ് കഴിഞ്ഞ് പെണ്‍കുട്ടിയെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. കുട്ടിയും പീഡനത്തിനിരയായ ബാലികയും അയൽവാസികളാണ്.

സ്‌കൂള്‍ കഴിഞ്ഞുവന്ന കൗമാരക്കാരന്‍ തന്റെ മകളെ അവന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നും ഏറെ നേരം കഴിഞ്ഞിട്ടും കാണാതെ വന്നതോടെ അന്വേഷിച്ചുചെന്നപ്പോഴാണ് മകളെ ബലാത്സംഗം ചെയ്യുന്നത് കണ്ടതെന്നും ബാലികയുടെ അമ്മ മൊഴി നല്‍കിയതായും പോലീസ് പറയുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button