KeralaLatest News

പീഡന പരാതി: ഒന്നര വര്‍ഷമായി ബിനോയിയുടെ കുടുംബവുമായി സംസാരിച്ചിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കള്‍

അവര്‍ സഹകരിക്കാന്‍ തയ്യാറായില്ലെന്നും യുവതിയുടെ കുടുംബം ആരോപിക്കുന്നു

മുംബൈ: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ ബിനോയ് കോടിയേരിക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ബിഹാര്‍ സ്വദേശിനിയുടെ കുടുംബം. ബിനോയ് യുവതിയേയും കുടുംബാഗങ്ങളേയും നിരന്തരം ഭീഷിപ്പെടുത്തിയിരുന്നതായാണ് പുതിയ വെളിപ്പെടുത്തല്‍. ഭീഷണിപ്പെടുത്തി സംസാരിക്കുന്ന ഫോണ്‍ റെക്കോര്‍ഡുകള്‍ പോലീസിന് നല്‍കിയിട്ടുണ്ടെന്നും കുടുംബാഗങ്ങള്‍ അറിയിച്ചു.

അതേസമയം ഒന്നര വര്‍ഷമായി ബിനോയിയുടെ വിഷയം അയാളുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു. കോടിയേരിയുമായും സംസാരിച്ചിരുന്നു. എന്നാല്‍ അവര്‍ സഹകരിക്കാന്‍ തയ്യാറായില്ലെന്നും യുവതിയുടെ കുടുംബം ആരോപിക്കുന്നു. ബിനോയിയുടെ അറസ്റ്റിനു ശേഷം വിഷയത്തില്‍ കൂടുതല്‍ പ്രതികരണം ഉണ്ടാകുമെന്നും യുവതിയുടെ കുടുംബം അറിയിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button