Latest NewsLife StyleHealth & Fitness

വിളര്‍ച്ചയാണോ പ്രശ്‌നം? ഈ ഭക്ഷണങ്ങള്‍ കഴിച്ചോളൂ…

സ്ത്രീകളും കുട്ടികളുമൊക്കെ ഇന്ന് നേരിടുന്ന പ്രധാന പ്രശ്‌നമാണ് വിളര്‍ച്ച. ശരീരത്തില്‍ ആവശ്യമായ അയണ്‍ ലഭിക്കാതെ വരുന്നതാണ് ഇതിന്റെ പ്രധാന കാരണം. ഇരുമ്പിന്റെ സാന്നിധ്യം കുറയുമ്പോള്‍ രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവു കുറയും. വിളര്‍ച്ചയ്ക്കു പ്രധാന കാരണമായി ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നതും ഇതുതന്നെയാണ്. ഗര്‍ഭകാലത്തും ആര്‍ത്തവ സമയത്തുമൊക്കെ സ്ത്രീകളില്‍ വിളര്‍ച്ച കാണാറുണ്ട്. ഇത് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ രക്തം ശരീരത്തിലില്ല എന്നതിന്റെ സൂചനയാണ്.

ഫാസ്റ്റ് ഫുഡ് അമിതമായി കഴിക്കുന്നത് വിളര്‍ച്ചയ്ക്ക് കാരണമാകാറുണ്ട്. ഭക്ഷണം നന്നായി കഴിക്കുന്നവരുടെയിടയിലും വിളര്‍ച്ചയുണ്ടാകും. നാം സാധാരണയായി ഉപയോഗിക്കുന്ന പല മരുന്നുകളും ഇരുമ്പിന്റെ ആഗിരണത്തെ തടയും. ജനിതക പ്രശ്‌നങ്ങളും മറ്റു രോഗങ്ങളും വിളര്‍ച്ചയ്ക്ക് കാരണമാകുന്നുണ്ടെന്നും വിദഗ്്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ആവശ്യമായ അളവില്‍ ഇരുമ്പ് അടങ്ങിയ സമീകൃതാഹാരം ശരീരത്തില്‍ എത്താത്തതാണ് പോഷകാഹാരക്കുറവിന്റെ പ്രധാന കാരണം. ഇതുമൂലമുണ്ടാകുന്ന വിളര്‍ച്ച വ്യക്തിയുടെ പ്രവര്‍ത്തനക്ഷമത, ഊര്‍ജം, ഉന്മേഷം, കാര്യപ്രാപ്തി എന്നിവ ഇല്ലാതാക്കുകയും ചെയ്യും. ഇരുമ്പിന്റെ കുറവുമൂലം രക്തത്തിലെ ഹീമോഗ്ലോബിന്റെ കുറവാണ് വിളര്‍ച്ചയിലേക്ക് നയിക്കുന്നത്.

വിളര്‍ച്ചയ്ക്ക് പരിഹാരം ആഹാരം മാത്രമാണെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. ഇരുമ്പ്, ആന്റി- ഓക്‌സിഡന്റുകള്‍, ജീവകങ്ങള്‍, തുടങ്ങിയ പോഷകങ്ങള്‍ നിറഞ്ഞ ആഹാരം നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമാക്കുക. ഇലക്കറികള്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ തുടങ്ങിയ ആവശ്യമായ തോതില്‍ കഴിക്കുക. പച്ചക്കറികള്‍, ഇലക്കറികള്‍, ഇറച്ചി, മത്സ്യം, മുട്ട, പയറുവര്‍ഗ്ഗങ്ങള്‍, മാതളം, ബീന്‍സ്, തവിടോടുകൂടിയ ധാന്യങ്ങള്‍ എന്നിവ ഹീമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഓറഞ്ച്, നാരങ്ങ, തക്കാളി, മുന്തിരി എന്നിവ വിറ്റാമിന്‍ സി കൂടിയ ഭക്ഷ്യവസ്തുക്കളാണ്. ഇവ ശരീരത്തിലെ ഹീമോഗ്ലോബിന്‍ കൂട്ടാന്‍ സഹായിക്കും. മുരിങ്ങയില, ചീല, മറ്റ് ഇലക്കറികള്‍ എന്നിവ ഭക്ഷണത്തിന്റെ ഭാഗമാക്കാന്‍ ശ്രദ്ധിക്കുക.

വിളര്‍ച്ച നേരിടുന്നവര്‍ക്ക് ഒരു ഉത്തമ ഭക്ഷണമാണ് ഈന്തപ്പഴം.ഇരുമ്പിന്റെ അംശം കൂടുതലാണ് എന്നതാണ് ഈന്തപ്പഴത്തെ മറ്റുളളവയില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ഈന്തപ്പഴം വെറുതേ കഴിക്കുകയോ, ഈന്തപ്പഴ ഷേയ്ക്ക് ഉണ്ടാക്കി കഴിക്കുകയോ ചെയ്യാം. കുട്ടികള്‍ക്ക് ഡേറ്റ്‌സ് സിറപ്പ് നല്‍കുന്നതും വിളര്‍ച്ച തടയാന്‍ ഉപകരിക്കും.

promgranate

ഹീമോഗ്ലോബിന്റെ കുറവിന് ഏറ്റവും നല്ല പരിഹാരങ്ങളിലൊന്നാണ് മാതളം. കാത്സ്യം, ഇരുമ്പ്, അന്നജം, നാരുകള്‍ എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം വര്‍ധിപ്പിച്ച് വിളര്‍ച്ച തടയുന്നു. കൂടാതെ ധാരാളം കാര്‍ബോ ഹൈഡ്രേറ്റ്‌സ് അടങ്ങിയിട്ടുണ്ട്.

beetroot
beetroot

ബീറ്റ്‌റൂട്ട് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇരുമ്പിന്റെ അംശം ഉണ്ടെന്നതിനൊപ്പം ഉയര്‍ന്ന അളവില്‍ ഫോളിക്ക് ആസിഡും പൊട്ടാസ്യവും ബീറ്റ് റൂട്ടില്‍ അടങ്ങിയിരിക്കുന്നു. ധാരാളം നൈട്രേറ്റ് അടങ്ങിയ ബീറ്റ്‌റൂട്ട് ദിവസവും ജ്യൂസായി കുടിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ സഹായിക്കും .

shortlink

Related Articles

Post Your Comments

Related Articles


Back to top button