KeralaLatest News

കൊച്ചിയിലെ യുവാവിന്റെ കൊലപാതകം: തലയ്‌ക്കൊടിച്ചു കൊന്നതെന്ന് പ്രതിയുടെ മൊഴി

കൊച്ചി: കൊച്ചിയിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് മൊഴി. വീട്ടുടമസ്ഥനും അയല്‍വാസിയുമായി സജീവനാണ് കൊലപാതകം നടത്തിയത് താനാണെന്ന് കുറ്റസമ്മതം നടത്തിയത്. വാങ്ങിയ മദ്യം പ്രസാദ് ഒറ്റയ്ക്ക് കുടിച്ച് തീര്‍ത്തതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിനിടയില്‍ താന്‍ പ്രസാദിന്റെ തലയ്ക്കു പിന്നില്‍ അടിച്ചു കൊലപ്പെടുത്തുകായായിരുന്നുവെന്ന് സജീവന്‍ പറഞ്ഞു. പ്രതിയുടെ അറസ്റ്റ് ഉടന്‍ തന്നെ രേഖപ്പെടുത്തും.

പോലീസിന് സജീവനെ നേരത്തേ തന്നെ സംശയം ഉണ്ടായിരുന്നു. ഇയാള്‍ പരസ്പര വിരുദ്ധ മൊഴികള്‍ നല്‍കിയ സാഹചര്യത്തില്‍ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം നടത്തിയത് താനാണെന്ന് ഇയാള്‍ സമ്മതിച്ചത്.

ഇന്നലെയാണ് പുളിന്താനം കുഴിപ്പിള്ളില്‍ പ്രസാദിനെ അയല്‍വാസിയായ കാക്കൂച്ചിറ സജീവന്റെ വീടിന്റെ ടെറസില്‍ കണ്ടെത്തിയത്. സജീവന്റെ കോഴിഫാമിലെ ജോലിക്കാരന്‍ കൂടിയാണ് സജീവന്‍. പ്രസാദിന്റെ മൃതദേഹത്തിനടുത്തു നിന്നും തകര്‍ന്ന എയര്‍ഗണ്ണും കമ്‌ടെത്തിയിരുന്നു. പ്രസാദിന്റെ വസ്ത്രങ്ങള്‍ വലിച്ചു കീറിയ നിലയിലുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button