Latest NewsUAE

റജിസ്ട്രേഷൻ പുതുക്കാനുള്ള കടമ്പ കടക്കാൻ പുതിയ മാർഗവുമായി വാഹന ഉടമകൾ; മുന്നറിയിപ്പുമായി പോലീസ്

ഷാർജ: ജിസ്ട്രേഷൻ പുതുക്കാനുള്ള കടമ്പ കടക്കാൻ ഏതാനും സമയത്തേക്ക് ടയറുകൾ വാടകയ്ക്കെടുക്കുന്ന വാഹന ഉടമകൾക്ക് മുന്നറിയിപ്പുമായി പോലീസ്. നിലവാരമില്ലാത്ത ടയറുകൾ തൽക്കാലത്തേക്കു മാറ്റി ഉദ്യോഗസ്ഥരെ കബളിപ്പിച്ചാൽ 500 ദിർഹം പിഴ ചുമത്തുകയും ലൈസൻസിൽ 4 ബ്ലാക് പോയിന്റ് പതിക്കുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ, ഒരാഴ്ച വാഹനം കസ്റ്റഡിയിലെടുക്കും.

നിലവാരമില്ലാത്ത ടയറുകൾ ഉപയോഗിച്ചതിനു കസ്റ്റഡിയിലെടുത്ത ചില വാഹനങ്ങളുടെ റജിസ്ട്രേഷൻ ഏതാനും ദിവസം മുൻപ് പുതുക്കിയവയാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് മുന്നറിയിപ്പുമായി അധികൃതർ രംഗത്തെത്തിയത്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ ഉണ്ടായ വാഹനാപകടങ്ങൾക്കു പ്രധാന കാരണം കാലാവധി കഴിഞ്ഞ ടയറുകളാണെന്നു പൊലീസ് കണ്ടെത്തി.കടുത്ത ചൂടിൽ ടയറുകൾ പൊട്ടിത്തെറിക്കാനും വാഹനങ്ങൾ തെന്നിമറിയാനും സാധ്യതയേറെയാണെന്നും അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button