Latest NewsIndia

നാടിനെ ഞെട്ടിച്ച് വീണ്ടും കൂട്ട കൊലപാതകം : വൃദ്ധ ദമ്പതികളും ജോലിക്കാരിയും കൊല്ലപ്പെട്ട നിലയില്‍

ന്യൂഡല്‍ഹി; നാടിനെ ഞെട്ടിച്ച് വീണ്ടും കൂട്ട കൊലപാതകം. വൃദ്ധ ദമ്പതികളും ജോലിക്കാരിയും കൊല്ലപ്പെട്ട നിലയില്‍. ഡല്‍ഹിയിലാണ് സംഭവം. തല അറുത്തുമാറ്റിയ നിലയിലാണ് മൂന്ന് മൃതദ്ദേഹങ്ങളും കണ്ടെത്തിയത്. ഡല്‍ഹിയിലെ വസന്ത് വിഹാറിലുള്ള ഇവരുടെ വസതിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

വിഷ്ണു കുമാര്‍ (80) ഭാര്യ ശിശി മധുര്‍(75) വീട്ടുജോലിക്കാരി കുഷ്ബു നൗത്തിയാല്‍(24) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വിഷ്ണുവും ശിശിയും സര്‍ക്കാര്‍ വകുപ്പില്‍ നിന്ന് വിരമിച്ചതാണ്.

ഇവരുടെ വീടിന്റെ വാതിലിന് ഇടയിലൂടെ രക്തം പുറത്തേക്ക് ഒഴുകി കിടക്കുന്നത് കണ്ട അയല്‍വാസികള്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.

കവര്‍ച്ചാ ശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. ദമ്പതികളുടെ മകന്‍ അടുത്തിടെ ഒരു അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. മകള്‍ മറ്റൊരിടത്താണ് താമസം. കഴിഞ്ഞ ദിവസം ഗുജറാത്തില്‍ വ്യാപാരിയേയും കുടുംബത്തേയും തല അറുത്ത മാറ്റിയ നിലയില്‍ കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button